/indian-express-malayalam/media/media_files/K7IWP00g76KaILio5mL6.jpg)
ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് (ഫയൽ ചിത്രം)
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ രണ്ടാഴ്ച്ച മുമ്പ് അധികാരമേറ്റ രണ്ട് എംഎൽഎമാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് ഗവർണർ സി.വി ആനന്ദബോസ്. തൃണമൂൽ എംഎൽഎമാരായ സയന്തിക ബാനർജിയും റിയാത്ത് ഹൊസൈൻ സർക്കാർ എന്നിവരുടെ സതൃപ്രതിജ്ഞ അസാധുവാണെന്നും രണ്ട് പേരും പിഴ അടയ്ക്കണമെന്നുമാണ് ഗവർണർ നിർദ്ദേശിച്ചിരിക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ഗവർണർ സി വി ആനന്ദ ബോസ് രണ്ട് എംഎൽഎമാർക്കും കത്തയച്ചു.
എംഎൽഎമാരുടെ സത്യപ്രതിജ്ഞ "ഭരണഘടനാപരമായ അനൗചിത്യത്തിന്റെ" ഉദാഹരണമാണെന്നും അതിനാൽ അവർ നിയമസഭാ നടപടികളിൽ പങ്കെടുക്കുകയോ സഭയിൽ വോട്ടുചെയ്യുകയോ ചെയ്യുകയാണെങ്കിൽ, പ്രതിദിനം 500 രൂപ വീതം പിഴ അടയ്‌ക്കേണ്ടി വരുമെന്നുമാണ് ഗവർണർ കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. 10 ദിവസത്തെ സമ്മേളനത്തിനായി നിയമസഭ ചേരാനിരിക്കെ ഇന്നലെയാണ് എംഎൽഎമാർക്ക് കത്ത് ലഭിച്ചത്.
പുതിയ എംഎൽഎമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാൻ ഡെപ്യൂട്ടി സ്പീക്കർ ആശിഷ് ബാനർജിയെയാണ് ചുമതലപ്പെടുത്തിയിരുന്നതെന്നും എന്നാൽ സ്പീക്കർ ബിമൻ ബാനർജിയാണ് സത്യപ്രതിജ്ഞാ ചടങ്ങിന് നേതൃത്വം നൽകിയതെന്നും കത്തിൽ ഗവർണർ ആരോപിക്കുന്നു. എംഎൽഎമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാൻ സംസ്ഥാനത്തിന്റെ ഭരണഘടനാ തലവൻ ഒരാളെ നിയോഗിച്ചപ്പോൾ അതിൽ മാറ്റം വരുത്താൻ സ്പീക്കർക്ക് അധികാരമില്ലെന്നും കത്തിൽ പറയുന്നു.
ജൂലൈ 5 ന് രണ്ട് എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ, സത്യപ്രതിജ്ഞാ ചടങ്ങ് “ഭരണഘടനയുടെ ലംഘനം” എന്ന് വിശേഷിപ്പിച്ച് ഗവർണർ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തെഴുതിയിരുന്നു."പുതുതായി തിരഞ്ഞെടുക്കപ്പെട്ട രണ്ട് എംഎൽഎമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതിലും സത്യവാങ്മൂലത്തിലും സ്പീക്കറുടെ ഭരണഘടനാപരമായ അനൗചിത്യത്തെക്കുറിച്ച് ബഹുമാനപ്പെട്ട രാഷ്ട്രപതിക്ക് ഒരു റിപ്പോർട്ട് അയയ്ക്കുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട രണ്ട് എം.എൽ.എ.മാർ സത്യപ്രതിജ്ഞ ചെയ്ത് സബ്‌സ്‌ക്രൈബുചെയ്യേണ്ട വ്യക്തിയായി ബഹുമാനപ്പെട്ട ഗവർണർ ഡെപ്യൂട്ടി സ്പീക്കറെ നിയമിച്ചിട്ടും അത് പാലിക്കാതെ ഭരണഘടനാ ലംഘനമാണ് നടന്നിരിക്കുന്നതെന്നും രാജ്ഭവന്റെ എക്സ് പോസ്റ്റിലും എഴുതിയിരുന്നു.
“പുതിയ എംഎൽഎമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാൻ ഞാൻ ഡെപ്യൂട്ടി സ്പീക്കറെ നിയോഗിച്ചതിനാൽ സ്പീക്കർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കാൻ അധികാരമില്ല. അവരുടെ സത്യപ്രതിജ്ഞ നിയമപരമല്ലാത്തതിനാൽ, നിയമസഭയിൽ പങ്കെടുത്തതിന് പ്രതിദിന 500 രൂപ പിഴ പോലുള്ള അനന്തരഫലങ്ങൾ അവർക്ക് നേരിടേണ്ടിവരും. ഭരണഘടനയുടെ ആർട്ടിക്കിൾ 193 ഉദ്ധരിച്ച് ഗവർണർ ഇന്നലെപറഞ്ഞു. അതേ സമയം കത്ത് ലഭിച്ചുവെന്നും വിഷയത്തിൽ സ്പീക്കർ ഉചിതമായ തീരുമാനമെടുക്കുമെന്നും തൃണമൂൽ എംഎൽഎമാർ പ്രതികരിച്ചു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us