ചണ്ഡിഗഡ്: പഞ്ചാബില്‍ ലഹരിമരുന്ന് ഉപയോഗിച്ച് റെയില്‍വെ ട്രാക്കില്‍ കാല് കയറ്റി ഇരുന്ന യുവാവിന്റെ ഉരുകാലുകളും അറ്റു. മുട്ടിന് താഴെ നിന്നുമാണ് കാലറ്റ് പോയത്. ഇരുകാലുകളിലും പോയ ഇയാളെ ജനക്കൂട്ടം ചോദ്യം ചെയ്തെങ്കിലും ഉത്തരമൊന്നും ലഭിച്ചില്ല. തനിക്ക് എന്താണ് സംഭവിച്ചതെന്ന് പോലും അറിയാതെ നില്‍ക്കുന്ന യുവാവിന്റെ വീഡിയോ പ്രചരിച്ചു.

ഇയാളെ പ്രദേശവാസികള്‍ റെയില്‍വെ ട്രാക്കില്‍ നിന്നും രക്ഷപ്പെടുത്തി ചോദ്യം ചെയ്യുന്നത് വീഡിയോയില്‍ കാണാം. എവിടെയാണ് ഇയാളുടെ വീടെന്ന് നാട്ടുകാര്‍ ചോദിച്ചെങ്കിലും യുവാവ് ഉത്തരമൊന്നും പറഞ്ഞില്ല. ബന്ധുക്കളുടേയെ സുഹൃത്തുക്കളുടേയോ ഫോണ്‍ നമ്പറും നാട്ടുകാര്‍ ചോദിച്ചെങ്കിലും യുവാവിന് ഉത്തരമുണ്ടായിരുന്നില്ല. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. യുവാവിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ