കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിലെ മൃഗശാലയിൽ സിംഹക്കൂട്ടിലേക്ക് കൈയ്യിട്ട 55 കാരനെ സിംഹം ആക്രമിച്ചു. പീറ്റർ നോർജെയാണ് സിംഹത്തിന്റെ ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
10-ാം വിവാഹ വാർഷികം ആഘോഷിക്കാനാണ് പീറ്റർ ഭാര്യയ്ക്കൊപ്പംം മൃഗശാലയിലെത്തിയത്. സിംഹക്കൂട്ടിന് അടുത്തെത്തിയ പീറ്റർ കൂടിനകത്തേക്ക് കൈയിട്ട് ആൺസിംഹത്തെ തലോടാൻ തുടങ്ങി. ഭാര്യ ഈ സമയം മൊബൈലിൽ ദൃശ്യങ്ങൾ ഷൂട്ട് ചെയ്തു. അപ്പോഴാണ് പെൺസിംഹം പീറ്ററിന് അടുത്തേക്കെത്തിയത്. അതിനെ തലോടാൻ ശ്രമിക്കുമ്പോഴായിരുന്നു പീറ്ററിന്റെ കൈയ്യിൽ സിംഹം കടിച്ചത്.
They never learn pic.twitter.com/KDtWPRYrCr
— African (@ali_naka) April 10, 2019
അതേസമയം, മൃഗശാലയിൽ ഇതിനു മുൻപ് ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് വക്താവ് പറഞ്ഞു. മൃഗശാലയിൽ പലയിടത്തും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും, അത് അവഗണിച്ചാണ് സഞ്ചാരികൾ മൃഗങ്ങളുടെ കൂട്ടിലേക്ക് കൈയ്യിടുന്നതെന്നും, അതിനാൽതന്നെ ഇപ്പോഴത്തെ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്നും വക്താവ് പറഞ്ഞു.