ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമാണ് ഇന്ന്. കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി തന്റെ പിതാവിന്റെ 75-ാം ജന്മദിനത്തിൽ അദ്ദേഹം തനിക്ക് ആരായിരുന്നുവെന്ന് വ്യക്തമാക്കുകയാണ് ഒരു ട്വീറ്റിലൂടെ. രാജ്യത്തിന് രാജീവ് ഗാന്ധി ഒരു രാജ്യസ്നേഹിയും ദീർഘദർശിയും ആയിരുന്നപോലെ തനിക്ക് ഒരു നല്ല പിതാവുമായിരുന്നെന്ന് രാഹുൽ പറഞ്ഞു.
രാജ്യ സ്നേഹിയും സ്വപ്നദർശിയുമായിരുന്ന രാജീവ് ഗാന്ധി ജിയുടെ 75-ാം ജന്മദിനം ആഘോഷിക്കുകയാണ് നമ്മളിന്ന് എന്ന വാചകത്തോടെയാണ് രാഹുൽ കുറിപ്പ് തുടങ്ങുന്നത്.
Today we celebrate the 75th birth anniversary of Rajiv Gandhi ji, a patriot & a visionary, whose far sighted policies helped build India.
To me, he was a loving father who taught me never to hate, to forgive & to love all beings. #Rajiv75 #SadbhavanaDiwas pic.twitter.com/gaozH8h06r
— Rahul Gandhi (@RahulGandhi) August 20, 2019
“ഇന്ത്യയുടെ വളർച്ചയിൽ അദ്ദേഹത്തിന്റെ ദീർഘദൃഷ്ടിയോടെയുള്ള പദ്ധതികൾ സഹായിച്ചു. എനിക്ക് അദ്ദേഹം സ്നേഹസമ്പന്നനായ പിതാവായിരുന്നു, എന്നെ ആരെയും വെറുക്കാതിരിക്കാൻ പഠിപ്പിച്ച, ക്ഷമിക്കാൻ പഠിപ്പിച്ച, എല്ലാവരെയും സ്നേഹിക്കാൻ പഠിപ്പിച്ച പിതാവ്,” രാഹുൽ ട്വിറ്ററിൽ കുറിച്ചു.
Shri Rajiv Gandhi’s dream was to make India a formidable force in the 21st century.He focused on technology, education & giving a voice to the disenfranchised. His vision & policies are the foundation upon which India thrived & for that he will always be revered #SadbhavanaDiwas pic.twitter.com/F4AeZVfTcs
— Congress (@INCIndia) August 20, 2019
അമ്മ സോണിയ ഗാന്ധിക്കൊപ്പം ന്യൂഡൽഹിയിലെ വീർ ഭൂമിയിൽ എത്തിയ രാഹുൽ പ്രത്യേക പ്രാർഥനയിൽ പങ്കെടുത്തു. സഹോദരി പ്രിയങ്ക ഗാന്ധി വാദ്ര, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി എന്നിവരും വീർ ഭൂമിയിൽ എത്തിയിരുന്നു.