scorecardresearch

'എന്നെ ക്ഷമിക്കാൻ പഠിപ്പിച്ച പിതാവ്'; രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ രാഹുലിന്റെ കുറിപ്പ്

എനിക്ക് അദ്ദേഹം സ്നേഹസമ്പന്നനായ പിതാവായിരുന്നു, എന്നെ ആരെയും വെറുക്കാതിരിക്കാൻ പഠിപ്പിച്ച, ക്ഷമിക്കാൻ പഠിപ്പിച്ച, എല്ലാവരെയും സ്നേഹിക്കാൻ പഠിപ്പിച്ച പിതാവ്

എനിക്ക് അദ്ദേഹം സ്നേഹസമ്പന്നനായ പിതാവായിരുന്നു, എന്നെ ആരെയും വെറുക്കാതിരിക്കാൻ പഠിപ്പിച്ച, ക്ഷമിക്കാൻ പഠിപ്പിച്ച, എല്ലാവരെയും സ്നേഹിക്കാൻ പഠിപ്പിച്ച പിതാവ്

author-image
WebDesk
New Update
Rahul Gandi, രാഹുല്‍ ഗാന്ധി, Lok sabha elections 2019 results, ലോക്സഭാ തിരഞ്ഞെടുപ്പ് 2019 ഫലം, congress, കോണ്‍ഗ്രസ്, bjp, ബിജെപി, narendra modi, നരേന്ദ്ര മോദി, ie malayalam, ഐഇ മലയാളം, പ്രിയങ്ക ഗാന്ധി, rahul gandi,rahul gandhi, രാഹുല്‍ ഗാന്ധി, Rahul Gandhi, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, Lok sabha election result 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019 BJP record win, Narendra Modi, നരേന്ദ്രമോദി, election, election 2019, election result 2019, ലോക്സഭ തിരഞ്ഞെടുപ്പ് വാർത്ത, live election news, live election result, lok sabha election result, വോട്ടെണ്ണൽ, lok sabha 2019 election result, 2019 lok sabha result, bip, ബിജെപി, bjp winning, ബിജെപി ജയം, 2019 lok sabha election result, election results 2019

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമാണ് ഇന്ന്. കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി തന്റെ പിതാവിന്റെ 75-ാം ജന്മദിനത്തിൽ അദ്ദേഹം തനിക്ക് ആരായിരുന്നുവെന്ന് വ്യക്തമാക്കുകയാണ് ഒരു ട്വീറ്റിലൂടെ. രാജ്യത്തിന് രാജീവ് ഗാന്ധി ഒരു രാജ്യസ്നേഹിയും ദീർഘദർശിയും ആയിരുന്നപോലെ തനിക്ക് ഒരു നല്ല പിതാവുമായിരുന്നെന്ന് രാഹുൽ പറഞ്ഞു.

Advertisment

രാജ്യ സ്നേഹിയും സ്വപ്നദർശിയുമായിരുന്ന രാജീവ് ഗാന്ധി ജിയുടെ 75-ാം ജന്മദിനം ആഘോഷിക്കുകയാണ് നമ്മളിന്ന് എന്ന വാചകത്തോടെയാണ് രാഹുൽ കുറിപ്പ് തുടങ്ങുന്നത്.

"ഇന്ത്യയുടെ വളർച്ചയിൽ അദ്ദേഹത്തിന്റെ ദീർഘദൃഷ്ടിയോടെയുള്ള പദ്ധതികൾ സഹായിച്ചു. എനിക്ക് അദ്ദേഹം സ്നേഹസമ്പന്നനായ പിതാവായിരുന്നു, എന്നെ ആരെയും വെറുക്കാതിരിക്കാൻ പഠിപ്പിച്ച, ക്ഷമിക്കാൻ പഠിപ്പിച്ച, എല്ലാവരെയും സ്നേഹിക്കാൻ പഠിപ്പിച്ച പിതാവ്," രാഹുൽ ട്വിറ്ററിൽ കുറിച്ചു.

Advertisment

publive-image

publive-image

publive-image

publive-image

അമ്മ സോണിയ ഗാന്ധിക്കൊപ്പം ന്യൂഡൽഹിയിലെ വീർ ഭൂമിയിൽ എത്തിയ രാഹുൽ പ്രത്യേക പ്രാർഥനയിൽ പങ്കെടുത്തു. സഹോദരി പ്രിയങ്ക ഗാന്ധി വാദ്ര, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി എന്നിവരും വീർ ഭൂമിയിൽ എത്തിയിരുന്നു.

Rahul Gandhi Rajiv Gandhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: