scorecardresearch

Latest News

ഇറാഖില്‍ 12,000 മൃതദേഹങ്ങള്‍ കുഴിച്ച് മൂടിയ 200 കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി

ഇസ്‌ലാമിക് സ്റ്റേറ്റ് അടക്കിവാണിരുന്ന പ്രദേശത്ത് നിന്നാണ് ഇത്രയും കുഴിമാടങ്ങളും മൃതദേഹങ്ങളും കണ്ടെത്തിയത്

കിര്‍കുക്: ഇറാഖില്‍ 12,000ത്തോളം മൃതദേഹങ്ങള്‍ അടക്കം ചെയ്ത 200ല്‍ അധികം കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയതായി ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. ഇസ്‌ലാമിക് സ്റ്റേറ്റ് അടക്കിവാണിരുന്ന പ്രദേശത്ത് നിന്നാണ് ഇത്രയും കുഴിമാടങ്ങളും മൃതദേഹങ്ങളും കണ്ടെത്തിയത്. ഐക്യരാഷ്ട്രസഭയുടെ ഇറാഖിലെ ദൗത്യസംഘവും മനുഷ്യാവകാശ കൗണ്‍സിലിന്റെ ഹൈക്കമ്മീഷണറും പുറത്തിറക്കിയ സംയുക്ത റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തലുളളത്. ‘ഭീകരവാദത്തിന്റെ ശേഷിപ്പ്’ എന്നാണ് റിപ്പോര്‍ട്ടില്‍ ഇതിനെ പരാമര്‍ശിക്കുന്നത്.

​​സ്ത്രീ​ക​ളും കു​ട്ടി​ക​ളും ​പ്രാ​യ​മാ​യ​വ​രും അ​ട​ക്കം പതിനാ​യി​ര​ക്ക​ണ​ക്കി​ന്​ ഇ​ര​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ്​ ഇ​വ​യി​ലുളളത്. ഇ​റാ​ഖ്​ സാ​യു​ധ സേ​നാം​ഗ​ങ്ങ​ളു​ടെ​യും പൊ​ലീ​സി​ന്റെയും മൃ​ത​ദേ​ഹാ​വ​ശി​ഷ്​​ട​ങ്ങ​ളും ഇ​തി​ൽ ഉ​ണ്ട്. ഐഎസിന്റെ ത​ട്ട​ക​മാ​യി​രു​ന്ന ഇ​റാ​ഖ്​ ആ​ൻ​ഡ്​​ ല​വ​ന്ത്​ മേ​ഖ​ല​യി​ലെ നി​ൻ​വേ, കി​ർ​കു​ക്, സ​ലാ​ഹ്ൽ ദീ​ൻ, അ​ൻ​ബ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ്​ ​കൂ​ട്ട​ക്കു​ഴി​മാ​ട​ങ്ങ​ൾ.

ഇ​റാ​ഖി​ൽ 33,000ത്തോ​ളം സി​വി​ലി​യ​ന്മാ​ർ കൊ​ല്ല​പ്പെ​ട്ട​താ​യും 55,000ത്തോ​ളം പേ​ർ​ക്ക്​ പ​രുക്കേ​റ്റ​താ​യു​മാ​ണ്​ റി​പ്പോ​ർ​ട്ട്. ​കൂ​ട്ട​ക്കു​ഴി​മാ​ട​ങ്ങ​ൾ ഫൊ​റ​ൻ​സി​ക്​ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കു​ന്ന​പ​ക്ഷം ഇ​ര​ക​ളെ തി​രി​ച്ച​റി​യാ​നും ​ഐഎ​സ്​ ഏ​തു​ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ്​ ഇ​വ​ർ​ക്കു​നേ​രെ ന​ട​ത്തി​യ​തെ​ന്ന്​ അ​റി​യാ​ൻ ക​ഴി​യു​മെ​ന്നും യുഎ​ൻ പ​റ​ഞ്ഞു. ഇ​വി​ടെ​നി​ന്ന്​ ല​ഭി​ക്കു​ന്ന തെ​ളി​വു​ക​ൾ വി​ശ്വാ​സ​യോ​ഗ്യ​മാ​യ അ​ന്വേ​ഷ​ണ​ങ്ങ​ളും വി​ചാ​ര​ണ​യും ശി​ക്ഷാ​വി​ധി​യും ഉ​റ​പ്പു​വ​രു​ത്താ​ൻ സ​ഹാ​യി​ക്കും. കുഴിമാടത്തിലെ മൃതദേഹങ്ങൾ തി​രി​ച്ച​റി​ഞ്ഞ്​ ബ​ന്ധു​ക്ക​ൾ​ക്ക്​ കൈ​മാ​റു​ക​​യെ​ന്ന​ത്​ സ​ത്യ​ത്തി​​ന്റെയും നീ​തി​യു​ടെ​യും ആ​വ​ശ്യ​മാ​ണെ​ന്നും റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു.

2017 ഡി​സം​ബ​റി​ൽ യുഎ​സ്​ സ​ഖ്യ​സേ​ന​യ്ക്കൊ​പ്പം ഇ​റാ​ഖി സേ​നയും ചേർന്ന് ഐഎസ് ഭീകരരെ തു​ര​ത്തു​ന്ന​തു​വ​രെ ​ഇവിടെ അവരുടെ​ തേ​ർ​വാ​ഴ്​​ച​യാ​യി​രു​ന്നു. സി​വി​ലി​യ​ന്മാ​രെ​യും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ​യും എ​തി​രാ​ളി​ക​ളെ​യും ല​ക്ഷ്യ​മി​ട്ട്​ ഭീകരർ വ്യാ​പ​ക ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: A legacy of terror isis left more than 200 mass graves in iraq

Best of Express