scorecardresearch

രണ്ട് കുപ്പി വെളളം വാങ്ങിയ യുവാവ് ഹോട്ടല്‍ ജീവനക്കാരിക്ക് 7 ലക്ഷം രൂപ ടിപ്പ് നല്‍കി

‘സ്വാദിഷ്ഠമായ വെള്ളത്തിന് നന്ദി’ എന്നൊരു കുറിപ്പിനൊപ്പമാണ് പണം ടിപ്പായി വച്ചിരുന്നത്

രണ്ട് കുപ്പി വെളളം വാങ്ങിയ യുവാവ് ഹോട്ടല്‍ ജീവനക്കാരിക്ക് 7 ലക്ഷം രൂപ ടിപ്പ് നല്‍കി

വാഷിംഗ്ടണ്‍: വെറും രണ്ട് കുപ്പി വെള്ളം വാങ്ങിയ ആള്‍ ഹോട്ടല്‍ ജീവനക്കാരിക്ക് പതിനായിരം ഡോളര്‍ (7,37,050 രൂപ) ടിപ്പായി നല്‍കി. അമേരിക്കയിലെ നോര്‍ത്ത് കരോളീനയിലാണ് സംഭവം. ഗ്രീന്‍വില്ലെയിലെ സപ് ഡോഗ്‌സ് എന്ന ഹോട്ടലിലെ അലൈന കസ്റ്ററിനാണ് ഇത്രയും തുക ടിപ്പായി ലഭിച്ചത്.

അമേരിക്കയിലെ നോര്‍ത്ത് കരോലീനയില്‍ ഗ്രീന്‍വില്ലെയിലെ സപ് ഡോഗ്‌സ് എന്ന ഭക്ഷണശാലയിലെ ജീവനക്കാരിയാണ് അലൈന കസ്റ്റര്‍. ‘മിസ്റ്റര്‍ ബീസ്റ്റ്’ എന്ന പേരില്‍ അറിയപ്പെടുന്ന യു ട്യൂബ് താരമാണ് അലിയാനയ്ക്ക് വന്‍തുക ടിപ്പ് നല്‍കിയത്. ‘സ്വാദിഷ്ഠമായ വെള്ളത്തിന് നന്ദി’ എന്നൊരു കുറിപ്പിനൊപ്പമാണ് പണം ടിപ്പായി വച്ചിരുന്നത്. പതിനായിരം ഡോളര്‍ (ഏകദേശം 7,37,950 രൂപ) ആയിരുന്നു ടിപ്പ്. യു ട്യൂബില്‍ 89ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുള്ളയാളാണ് മിസ്റ്റര്‍ ബീസ്റ്റ്.

അത്രയും നോട്ടുകെട്ടുകള്‍ തന്‍റെ കയ്യിലിരുന്ന് വിറച്ചെന്നും ആരോ കബളിപ്പിക്കുകയാണെന്നാണ് ആദ്യം കരുതിയതെന്നും അലൈന പറഞ്ഞു. ടിപ്പ് കണ്ട ശേഷമുള്ള അലൈനയുടെ ഭാവം പകര്‍ത്താന്‍ മിസ്റ്റര്‍ ബീസ്റ്റ് രണ്ട് പേരെ ചുമതലപ്പെടുത്തിയിരുന്നു. പിന്നീട് മിസ്റ്റര്‍ ബീസ്റ്റ് തിരിച്ചെത്തി അലൈനയുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു.

ആ തുക തനിച്ച് സ്വന്തമാക്കാനല്ല, മറിച്ച് മറ്റ് ജീവനക്കാരുമായി പങ്കിടാനാണ് അലൈനയുടെ തീരുമാനം. കോളജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ പറ്റാതിരുന്ന തന്നെ പോലുള്ള ജീവനക്കാര്‍ക്ക് ഈ തുക ആശ്വാസമാണെന്നും അലൈന വ്യക്തമാക്കി. പണവുമായി നില്‍ക്കുന്ന അലൈനയുടെ ചിത്രം ഹോട്ടല്‍ സപ് ഡോഗ്സാണ് ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്തത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: A guy ordered two bottles of water left the waitress a tip worth rs 7 lakh