വിദ്വേഷം പ്രചരിപ്പിച്ചുള്ള ലാഭം വേണ്ട; ഫെയ്സ്ബുക്ക് ജീവനക്കാരൻ രാജിവച്ചു

ട്രംപിന്റെ “ഷൂട്ടിംഗ്” പോസ്റ്റ് കമ്പനി നീക്കം ചെയ്യില്ലെന്ന്, സിഇഒ മാർക്ക് സക്കർബർഗ് ജീവനക്കാരോട് പറഞ്ഞതിന് ശേഷം, സമാന ആരോപണം ഉന്നയിച്ച് കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധി ജീവനക്കാര്‍ കമ്പനിയിൽ നിന്നും രാജിവച്ചു

Facebook, ഫെയ്സ്ബുക്ക്, Facebook Company, Mark Zuckerberg, iemalayalam, ഐഇ മലയാളം

ലണ്ടന്‍: ഫെയ്സ്ബുക്ക് “വിദ്വേഷത്തിൽ നിന്ന് ലാഭമുണ്ടാക്കുന്നു” എന്ന് ആരോപിച്ച് ഫെയ്സ്ബുക്ക് സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ രാജിവെച്ചു. കമ്പനിയെ പരസ്യമായി വിമർശിച്ചുകൊണ്ടാണ് അശോക് ചന്ദ്‌വാനി എന്ന ജീവനക്കാരന്റെ രാജി.

രാജിതീരുമാനം വിശദീകരിക്കുന്ന കത്തിൽ, അശോക് ചന്ദ്‌വാനി ഫെയ്സ്ബുക്കിന്റെ സമീപകാലത്തെ ചില നടപടികളെ വിമർശിച്ചു. കെനോഷ, വിസ്‌കോന്‍സിന്‍ എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ക്കെതിരെ അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളുടെ പോസ്റ്റുകള്‍, ട്രംപിന്റെ ‘കൊള്ളയടിക്കല്‍ ആരംഭിക്കുമ്പോള്‍ വെടിവയ്പ് തുടങ്ങുന്നു’ എന്ന പോസ്റ്റ് എന്നിവ പിന്‍വലിക്കുന്നതില്‍ ഫേസ്ബുക്ക് പരാജയപ്പെട്ടുവെന്ന് അശോക് ആരോപിച്ചു.

“യുഎസിലും ആഗോളതലത്തിലും വിദ്വേഷം മുതലെടുക്കുന്ന ഒരു ഓർഗനൈസേഷന് ഇനിമേൽ സംഭാവന നൽകാൻ കഴിയാത്തതിനാൽ ഞാൻ ജോലി ഉപേക്ഷിക്കുന്നു,” ചന്ദ്‌വാനി പറഞ്ഞു.

ട്രംപിന്റെ “ഷൂട്ടിങ്” പോസ്റ്റ് കമ്പനി നീക്കം ചെയ്യില്ലെന്ന്, സിഇഒ മാർക്ക് സക്കർബർഗ് ജീവനക്കാരോട് പറഞ്ഞഷം, സമാന ആരോപണം ഉന്നയിച്ച് കഴിഞ്ഞ ഒരുമാസത്തിനിടെ നിരവധി ജീവനക്കാര്‍ കമ്പനിയിൽനിന്നു രാജിവച്ചിരുന്നു.

അതേസമയം, ഫെയ്സ്ബുക്കിനെതിരെ ആരോപണം ശക്തമായപ്പോള്‍ വിദ്വേഷ പ്രചരണത്തേയും അക്രമത്തെ മഹത്വവല്‍ക്കരിക്കുന്ന ഉള്ളടക്കത്തെയും ഓഡിറ്റ് ചെയ്യാന്‍ ഫെയ്സ്ബുക്ക് തയ്യാറായിരുന്നു. എന്നാല്‍ ഫെയ്സ്ബുക്കിന്റെ സമീപകാല നീക്കങ്ങള്‍ മാറ്റത്തിനുള്ള സന്നദ്ധതയേക്കാള്‍ പി.ആര്‍ പ്രേരിതമാണെന്നാണ് അശോക് ആരോപിക്കുന്നത്. സാമൂഹ്യമൂല്യം വളര്‍ത്തുകയെന്ന പ്രഖ്യാപിത ദൗത്യത്തില്‍ നിന്നും ഫെയ്സ്ബുക്ക് പിന്നോട്ട് പോയെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്സ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: A facebook engineer just quit in protest accusing the company of profiting off hate

Next Story
ലഹരിമരുന്ന് കേസ്: റിയയ്ക്ക് ജാമ്യമില്ല; 22 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുrhea, rhea arrested, Sushant Singh Rajput, Sushant Singh Rajput Case, Sushant Singh Rajput Death Case, Rhea Chakraborty, Rhea Chakraborty Arrested, Rhea Chakraborty Arrested By NCB, Drugs, Rhea Chakraborty News, NCB, Priyanka Singh, Showik Chakraborty, Narcotics Control Bureau
The moderation of comments is automated and not cleared manually by malayalam.indianexpress.com