Latest News

ബെംഗളൂരുവിൽ നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു

നടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുളളത്

car accident, Bengaluru, ie malayalam

ബെംഗളൂരു: നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രക്കാർക്ക് പരുക്ക്. ബെംഗളൂരുവിലെ എച്ച്എസ്ആർ ലേഔട്ടിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ഫുട്പാത്തിലൂടെ നടന്നുപോവുകയായിരുന്നവരെയാണ് കാർ ഇടിച്ചു തെറിപ്പിച്ചത്.

കാറോടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നുവെന്നും ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യവും എഎൻഐ പുറത്തുവിട്ടിട്ടുണ്ട്. നടുക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുളളത്.

അപകടത്തിൽ ഏഴു കാൽനടയാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ എഎൻഐയോട് പറഞ്ഞു. ഡ്രൈവർ മദ്യപിച്ചിരുന്നതായും പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, അപകടത്തിൽ പരുക്കേറ്റ നാലുപേരുടെ നില അതീവ ഗുരുരമാണെന്നാണ് റിപ്പോർട്ടുകൾ.

ബെംഗളൂരുവിൽ മദ്യപിച്ച് വാഹനം ഓടിച്ചുണ്ടാകുന്ന അപകടങ്ങൾ പതിവാകുകയാണ്. കഴിഞ്ഞ ആഴ്ച 17 കാരൻ ഓടിച്ച വാഹനമിടിച്ച് ഒരു പെൺകുട്ടി കൊല്ലപ്പെട്ടിരുന്നു. അയൽവാസിയുടെ എസ്‌യുവിയിൽ സുഹൃത്തിനൊപ്പം ഉല്ലാസയാത്ര നടത്തുമ്പോഴായിരുന്നു അപകടമുണ്ടായത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: A car ploughing into pedestrians in bengaluru

Next Story
ലൈംഗികാരോപണം; ചീഫ് ജസ്റ്റിസിൽ നിന്നും മെഡൽ സ്വീകരിക്കാതെ വിദ്യാർഥിനിChief Justice, Ranjan Gogoi, Supreme Court
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express