മ​ധു​ര: ത​മി​ഴ്നാ​ട്ടി​ൽ ബ്ലൂവെ​യ്ൽ ഗെയിം കളിച്ച് കോ​ള​ജ് വി​ദ്യാ​ർ​ഥി വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ചു. തി​രു​മം​ഗ​ല​ത്തി​നു സ​മീ​പം മൊ​ട്ട​മ​ല​യി​ലാ​ണു സം​ഭ​വം. 19 വയസ്സുകാരനായ ജെ.വിഗ്നേഷാണ് ബുധനാഴ്ച ജീവനൊടുക്കിയത്. മ​ധു​ര മ​ന്നാ​ർ കോളേജി​ലെ ര​ണ്ടാം വ​ർ​ഷ ബികോം വി​ദ്യാ​ർ​ഥി​യാ​ണ് വി​ഗ്നേ​ഷ്.

വി​ഗ്നേ​ഷി​ന്‍റെ കൈ​യി​ൽ കണ്ടെത്തിയ മു​റി​പ്പാ​ട് ബ്ലൂവെ​യ്ൽ ഗെ​യി​മു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നു പൊ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. ബ്ലൂവെ​യ്ൽ ഗെ​യി​മി​നെ സം​ബ​ന്ധി​ച്ച് എ​ഴു​തി​യ കു​റി​പ്പും വി​ഗ്നേ​ഷി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പ​ത്തു​നി​ന്നു ക​ണ്ടെ​ടു​ത്തു. വി​ഗ്നേ​ഷ് ബ്ലൂവെ​യ്ൽ ഗെ​യിം ക​ളി​ച്ചി​രു​ന്ന​താ​യി സ​ഹ​പാ​ഠി​ക​ളും പൊ​ലീ​സി​നു മൊ​ഴി ന​ൽ​കി. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഓണ്‍ലൈന്‍ ഗെയിമായ ബ്ലൂവെ​യ്ൽ ഇന്ത്യയില്‍ മൂന്ന് കൗമാരക്കാരെ ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് സംശയിക്കപ്പെടുന്നത്. രണ്ട് പേര്‍ ആത്മഹത്യയുടെ വക്കില്‍ നിന്നും മറ്റുളളവരുടെ ഇടപെടലില്‍ രക്ഷപ്പെട്ടതായും വിവരമുണ്ട്. എന്നാല്‍ റഷ്യയിലും കസാക്കിസ്ഥാനിലും കിര്‍ഗിസ്ഥാനിലും ഈ ഗെയിം ജീവനെടുത്തത് 130ന് മുകളില്‍ കൗമാരക്കാരുടെ ജീവനുകളാണ്. അമ്പതാം സ്റ്റേജില്‍ കളിക്കുന്നയാളുടെ ജീവന്‍ ത്യജിക്കാന്‍ ആവശ്യപ്പെടുന്ന ഈ ഗെയിമിന്റെ ഉത്ഭവം റഷ്യയിലാണെന്നാണ് നിഗമനം.

അതേസമയം, ബ്ലൂവെയ്ൽ ഗെയിമുമായി ബന്ധപ്പെട്ട എല്ലാ ലിങ്കുകളും പിൻവലിക്കാൻ ഗൂഗിൾ, ഫെയ്സ്ബുക്ക്, മൈക്രോസോഫ്റ്റ്, ഇൻസ്റ്റഗ്രാം, യാഹൂ എന്നിവയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഇന്ത്യയിലും വിദേശത്തും കുട്ടികൾ ആത്മഹത്യ ചെയ്യുന്ന സാഹചര്യം കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook