ന്യൂഡല്‍ഹി: ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മടിയിലിരിക്കുന്ന ആ കുഞ്ഞ് ആരാണ്?’ സോഷ്യല്‍ മീഡിയയില്‍ എല്ലാവരും തിരയുന്നത് ആ കുഞ്ഞിനെ കുറിച്ചാണ്. വിശിഷ്ടാതിഥി എന്നാണ് കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നരേന്ദ്ര മോദി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുഞ്ഞും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പാര്‍ലമെന്റിൽ തന്നെ കാണാനെത്തിയ വളരെ വിശിഷ്ടനായ അതിഥിയെന്നാണ് മോദി കുട്ടിയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. കുഞ്ഞ് മടിയില്‍ കിടന്ന് മോദിയെ നോക്കുന്നതും മടിയിലിരുന്ന് ചിരിച്ചുകൊണ്ട് കളിക്കുന്നതുമായ രസകരമായ രണ്ട് ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

 

A very special friend came to meet me in Parliament today.

A post shared by Narendra Modi (@narendramodi) on

പ്രധാനമന്ത്രിക്കൊപ്പമുള്ള കുഞ്ഞ് ഒരു ബിജെപി എംപിയുടെ ചെറുമകനാണെന്നാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. മധ്യപ്രദേശിലെ ഉജ്ജെയിൻ ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയായ സത്യനാരായണ ജാതിയയുടെ ചെറുമകനാണ് നരേന്ദ്ര മോദിക്കൊപ്പം ഫോട്ടോകളിലുള്ളത്. എഎൻഐ പുറത്തുവിട്ട ചിത്രത്തിൽ സത്യനാരയണ ജാതിയയും കുടുംബവും മോദിക്കൊപ്പം നിൽക്കുന്നതും കുഞ്ഞിനെ മോദി കളിപ്പിക്കുന്നതും കാണാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook