ലഖ്നൗ: മോദിയുടെ സ്കാം പരാമർശത്തിന് മറുപടിയുമായി ഉത്തർപ്രശേ് മുഖ്യമന്ത്രി അഖിലേഷ് യാദവ് രംഗത്ത്. ‘സ്കാം'(SCAM) എന്ന ഇംഗ്ലീഷ് വാക്കിന്റെ പുർണ്ണ രൂപം സേവ് കൺട്രി ഫ്രം അമിത് ഷാ ആൻഡ് മോദി ആണെന്ന് അഖിലേഷ് പരിഹസിച്ചു. സ്കാം എന്നാല്‍ സമാജ്വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, അഖിലേഷ് യാദവ്, മായാവതി എന്നിവരുടെ ചുരുക്കെഴുത്ത് ആണെന്നായിരുന്നു മോദി പരിഹസിച്ചത. ഇതിന് മറുപടിയുമായാണ് അഖിലേഷിന്റെ പരാമര്‍ശം.

ഗുജറാത്തിൽ നിന്നാൽ ജയിക്കില്ലെന്ന് ഉറപ്പുള്ളതിനാലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശില്‍ നിന്ന് ജനവിധി തേടിയതെന്നും അഖിലേഷ് പറഞ്ഞു.
ഉത്തർപ്രദേശിലെ ജനങ്ങളാണ് എന്നെ ഭരണം ഏൽപ്പിച്ചത്. അവരുടെ കടങ്ങളെല്ലാം ഉടൻതന്നെ വീട്ടുമെന്ന് നേരത്തേ മോദി പറഞ്ഞിരുന്നു.

 

ഇവിടുത്തെ ജനങ്ങൾക്കായി 4,000 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു. അതിൽ 250 കോടി രൂപ പോലും വേണ്ടതുപോലെ വിനിയോഗിക്കാൻ സംസ്ഥാന സർക്കാരിന് ആയില്ല. ഈ തുക 7,000 കോടിയായി ഉയർത്തിയിട്ടും അതിൽ 280 കോടി രൂപ പോലും വിനിയോഗിക്കാൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞില്ലെന്നും മോദി വിമർശിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ