ടോക്കിയോ: ഫുകുഷിമയെ നടുക്കി ജപ്പാനില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 6.1രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഫുകുഷിമ ആണവ റിയാക്ടറില്‍ നിന്നും 200 മൈല്‍ അകലെയാണ് ഭൂചലനം ഉണ്ടായത്. 2011ലെ ഭൂകമ്പം ഫുകുഷിമയിൽ ആണവ ദുരന്തം സൃഷ്ടിച്ചിരുന്നു. 1986 ലെ ചെര്‍ണോബില്‍ ദുരന്തത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ ആണവ ദുരന്തമായിരുന്നു 2011 ലെ ഭൂകമ്പത്തോടനുബന്ധിച്ച് ഉണ്ടായത്.

ആളപായമോ വലിയ അപകടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും ഉണ്ടായിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്തുണ്ടാകുന്ന മൂന്നാമത്തെ വലിയ ഭൂചലനമാണിത്. മെക്‌സിക്കോയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനത്തിനു ശേഷം ന്യൂസിലൻഡിലും 6.1 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു.

പ്രാദേശിക സമയം രാവിലെ 2.37 നാണ് ഭൂചലനമുണ്ടായത്. 10 കിലോമീറ്ററോളം ദൂരത്തിലായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ