Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു

ഇന്ത്യയിൽ ഒറ്റ ദിവസം 9,887 കോവിഡ് കേസുകൾ; ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്ക്

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 294 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,642 ആയി

corona data, കൊറോണ വിവരങ്ങൾ, കൊറോണ കണക്കുകൾ, കൊറോണ ഡാറ്റ, covid data, കോവിഡ് ഡാറ്റ, കോവിഡ് വിവരങ്ങൾ, കോവിഡ് കണക്കുകൾ, data, വിവരങ്ങൾ, കണക്കുകൾ, covid numbers, കോവിഡ് ബാധിതരുടെ എണ്ണം,icmr, ഐസിഎംആർ, ndmc, എൻഡിഎംസി, patients, രോഗികൾ, delhi, ഡൽഹി, meharashtra, മഹാരാഷ്ട്ര, madhya pradesh, മദ്ധ്യ പ്രദേശ്, gujarat, ഗുജറാത്ത്, corona, കൊറോണ, coronavirus, കൊറോണ വൈറസ്, covid, കോവിഡ്, covid-19, കോവിഡ്-19, Covid-19 death, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, iemalayalam, ഐഇ മലയാളം
ഫോട്ടോ: അമിത് മെഹ്റ

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,887 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. രോഗമുക്തി നേടുന്നവരുടെ നിരക്ക് വെള്ളിയാഴ്ചത്തേതിനെക്കാൾ കുറവാണ്. ഇത് 48.27 ശതമാനത്തിൽ നിന്ന് 48.20 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 294 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,642 ആയി. രാജ്യത്ത് ഇതുവരെ 2.3 ലക്ഷം കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഒരു ഘട്ടത്തിൽ കോവിഡിന്റെ വലിയ ആഘാതം ഏറ്റുവാങ്ങിയ ഇറ്റലിയെ മറികടന്ന് ഇന്ത്യ രോഗബാധിതരുടെ എണ്ണത്തിൽ ആറാമത് എത്തി. കഴിഞ്ഞ് മൂന്ന് ദിവസം പതിനായിരത്തിനടുത്ത് ആളുകൾക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. പുതിയതായി രോഗബാധ കണ്ടെത്തുന്നവരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാമതാണ്. ഇന്ത്യയിൽ 1.14 ലക്ഷത്തിലധികം ആളുകൾ സുഖം പ്രാപിച്ചു.

Read More: കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇറ്റലിയെ മറികടന്ന് ഇന്ത്യ; ലോകത്ത് 68 ലക്ഷം രോഗബാധിതർ

മൊത്തം സ്ഥിരീകരിച്ച കേസുകൾ, സജീവമായ കേസുകൾ, രോഗമുക്തി നേടിയവർ, മരണങ്ങൾ എന്നിവ ഏറ്റവും കൂടുതൽ ഉള്ളത് മഹാരാഷ്ട്രയിലാണ്. മൊത്തം കേസുകളുടെ കാര്യത്തിൽ തമിഴ്‌നാടിനുശേഷം മൂന്നാം സ്ഥാനത്താണെങ്കിലും സജീവ കേസുകളുടെ കാര്യത്തിൽ ഡൽഹി രണ്ടാം സ്ഥാനത്താണ്. മരണ സംഖ്യയിൽ ഗുജറാത്ത് രണ്ടാം സ്ഥാനത്തും ഡൽഹി മൂന്നാം സ്ഥാനത്തുമാണ്.

അതേസമയം, ആഗോളതലത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തിലധികം പേർക്കാണ് പുതിയതായി വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ ലോകത്ത് ആകെ രോഗബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു. മരണസംഖ്യയും വർധിക്കുകയാണ്. ആറായിരത്തിലധികം പേർക്ക് കോവിഡ് മൂലം ഇന്നലെ മാത്രം ജീവൻ നഷ്ടമായതോടെ മരണസംഖ്യ നാല് ലക്ഷത്തിന് അടുത്തെത്തി. ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട് അനുസരിച്ച് ലോകത്ത് 68,43,840 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 3,98,071 പേർ വൈറസ് ബാധമൂലം മരിക്കുകയും ചെയ്തു.

അമേരിക്ക തന്നെയാണ് കോവിഡ് രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും മുന്നിൽ നിൽക്കുന്നത്. 19.65 ലക്ഷം ആളുകളിലാണ് അമേരിക്കയിൽ കോവിഡ് കണ്ടെത്തിയത്. ഇന്നലെ മാത്രം ആയിരത്തിലധികം പേർ മരിച്ചതോടെ മരണസംഖ്യയും 1,11,390 ആയി വർധിച്ചു.

ലോകത്ത് ഇതുവരെ 33,35,219 പേർക്ക് രോഗം ഭേദമായതായി കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, നിലവിൽ ചികിത്സയിൽ കഴിയുന്ന 31,10,550 പേരിൽ അരലക്ഷത്തിലധികം പേരുടെ നില ഗുരുതരമാണ്. വരും ദിവസങ്ങളിലും ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: 9887 coronavirus cases in india in 24 hours biggest one day jump

Next Story
കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇറ്റലിയെ മറികടന്ന് ഇന്ത്യ; ലോകത്ത് 68 ലക്ഷം രോഗബാധിതർcorona virus, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com