ധരംശാല: ടിബറ്റിൽ നിന്നും ഇന്ത്യയിലേക്ക് വരുന്ന അഭയാർത്ഥികളുടെ എണ്ണത്തിൽ 97 ശതമാനത്തിന്റെ കുറവ്. 2017 ൽ ചരിത്രത്തിലെ തന്നെ ഏറ്റവും കുറവ് അഭയാർത്ഥികളാണ് ഇന്ത്യയിലേക്ക് വന്നത്. 2018 ൽ ഇത് പിന്നെയും താഴ്ന്നു. പോയവർഷം ടിബറ്റിൽ നിന്ന് ഇന്ത്യയിലേക്ക് വെറും 80 പേരാണ് എത്തിയത്. 2008 മുതലേ അഭയാർത്ഥികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. പക്ഷെ 2012 ന് ശേഷം കനത്ത ഇടിവാണ് എണ്ണത്തിൽ ഉണ്ടായത്.

ശരാശരി 3000 പേരാണ് 2008 വരെ ഇന്ത്യയിലേക്ക് വന്നത്. എന്നാൽ ടിബറ്റിന് അകത്ത് പോലും ടിബറ്റ് വംശജർക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഉളളതെന്ന് ഇന്ത്യയിലുളളവർ പറയുന്നു. അതേസമയം ഇന്ത്യയിലെത്തുന്ന ടിബറ്റ് വംശജർ ഇവിടെ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറുന്നത് സംബന്ധിച്ച് വ്യക്തമായ കണക്ക് ഇപ്പോഴും ലഭ്യമല്ല.

നേപ്പാളിലൂടെയാണ് ടിബറ്റ് ജനത ഇന്ത്യയിലേക്ക് കുടിയേറിയിരുന്നത്. എന്നാൽ നേപ്പാൾ ഭരണകൂടം ഇപ്പോൾ ചൈനയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ദലൈലാമയടക്കമുളള ടിബറ്റ് അഭയാർത്ഥി സംഘം ആദ്യമായി ഇന്ത്യയിലെത്തിയത് 1959 ലാണ്. പിന്നീട് കഴിഞ്ഞ 60 വർഷത്തിനിടെ ഒരു ലക്ഷം പേരാണ് ടിബറ്റിൽ നിന്ന് ഇന്ത്യയിലേക്ക് വന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook