scorecardresearch

വൃദ്ധസദനത്തില്‍ കൊണ്ടുവിടുമെന്ന് പറഞ്ഞ മകനെ 92കാരി വെടിവച്ച് കൊന്നു

1970ല്‍ ഇവര്‍ വാങ്ങിയ തോക്കായിരുന്നു മകനെ വെടിവച്ച് കൊല്ലാന്‍ ഉപയോഗിച്ചത്

1970ല്‍ ഇവര്‍ വാങ്ങിയ തോക്കായിരുന്നു മകനെ വെടിവച്ച് കൊല്ലാന്‍ ഉപയോഗിച്ചത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
വൃദ്ധസദനത്തില്‍ കൊണ്ടുവിടുമെന്ന് പറഞ്ഞ മകനെ 92കാരി വെടിവച്ച് കൊന്നു

വാഷിങ്ടണ്‍: തന്നെ വൃദ്ധസദനത്തില്‍ പ്രവേശിപ്പിക്കാന്‍ പദ്ധതിയിട്ട മകനെ 92കാരി വെടിവച്ച് കൊന്നു. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. 72കാരനായ മകനെയാണ് അമ്മ വെടിവച്ച് കൊന്നത്. അമ്മ ബേ ബ്ലെസിംഗ് എന്ന വൃദ്ധയെ പൊലീസ് അറസ്റ്റ് ചെയ്ത് കൊലപാതക കുറ്റം ചുമത്തി.

Advertisment

'നീ എന്റെ ജീവനെടുത്തു, ഞാന്‍ നിന്റെ ജീവനെടുക്കുന്നു' എന്ന് വൃദ്ധ അടിക്കടി പറഞ്ഞുകൊണ്ടിരിക്കുന്നതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മകനും കാമുകിയും താമസിക്കുന്ന വീട്ടിലാണ് 92കാരിയും താമസിക്കുന്നത്. കുറച്ച് ദിവസങ്ങളായി തന്നെ വൃദ്ധസദനത്തില്‍ കൊണ്ടുവിടുമെന്ന് മകന്‍ വ്യക്തമാക്കിയതായി ബ്ലെസിങ് പൊലീസിനോട് പറഞ്ഞു. മകനെ കൊന്ന് താനും ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നതായി ഇവര്‍ മൊഴി നല്‍കി.

'വൃദ്ധസദനത്തില്‍ കൊണ്ടാക്കുമെന്ന മകന്റെ വാക്ക് കേട്ട് ദിവസങ്ങളായി അവര്‍ വിഷമത്തിലായിരുന്നു. തുടര്‍ന്ന് മകനുമായി ഇതേ ചൊല്ലി വഴക്കുണ്ടായിരുന്നു. എന്നാല്‍ മകന്‍ പിന്മാറില്ലെന്ന് അറിഞ്ഞപ്പോഴാണ് കൊലപാതകം നടത്തിയത്', പൊലീസ് പറഞ്ഞു.

രണ്ട് തോക്കുകളാണ് വൃദ്ധയുടെ കൈവശം ഉണ്ടായിരുന്നത്. ഇവ രണ്ടും വസ്ത്രത്തിന്റെ കീശയില്‍ ഒളിപ്പിച്ച ശേഷം മകന്റെ മുറിയിലേക്ക് പോവുകയായിരുന്നു. തുടര്‍ന്ന് വെടിവച്ച് കൊലപ്പെടുത്തി.

Advertisment

1970ല്‍ ഇവര്‍ വാങ്ങിയ തോക്കായിരുന്നു മകനെ വെടിവച്ച് കൊല്ലാന്‍ ഉപയോഗിച്ചത്. കഴുത്തിലും താടിയെല്ലിലും വെടിയേറ്റ നിലയിലാണ് 72കാരനെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. നേരത്തേ അമ്മയും മകനും തമ്മിലുണ്ടായ തര്‍ക്കം തീര്‍ക്കാനും പൊലീസ് ഇവരുടെ വീട്ടിലെത്തിയിരുന്നു.

Murder United States Of America

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: