Latest News

ഡല്‍ഹി മെട്രോ വാഴുന്നത് വനിതാ പോക്കറ്റടിക്കാരെന്ന് സിഐഎസ്എഫ്

സംഘങ്ങളായി മെട്രോയില്‍ കയറുന്ന സ്ത്രീകള്‍ മിക്കപ്പോഴും കൈകുഞ്ഞുങ്ങളുമായാണ് കയറാറുള്ളത്

ന്യൂഡല്‍ഹി: ഡെല്‍ഹി മെട്രോയിലെ പോക്കറ്റടിക്ക് പിന്നില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്ന് ദേശീയ വ്യവസായ സുരക്ഷാ ഫോഴ്സ് (സിഐഎസ്എഫ്). 90 ശതമാനം പോക്കറ്റടി കേസുകള്‍ക്ക് പിന്നിലും സ്ത്രീ സംഘങ്ങളാണെന്നും 2017ല്‍ മാത്രം പിടിക്കപ്പെട്ട 373 പേരില്‍ 329 പേരും സ്ത്രീകളാണെന്നും സിഐഎസ്എഫ് വ്യക്തമാക്കുന്നു.

സംഘങ്ങളായി മെട്രോയില്‍ കയറുന്ന സ്ത്രീകള്‍ മിക്കപ്പോഴും കൈകുഞ്ഞുങ്ങളുമായാണ് കയറാറുള്ളത്. കൂട്ടത്തിലൊരാള്‍ പോക്കറ്റടിക്ക് ഇരയാവുന്നവരെ കുട്ടികളെ കാണിച്ചോ മറ്റോ ശ്രദ്ധ തിരിക്കും. ഇതേ സമയം കൂടെയുള്ളവര്‍ പോക്കറ്റടിക്കുമെന്നും സിഐഎസ്എഫ് വ്യക്തമാക്കുന്നു. ചാന്ദ്നി ചൗക്, കശ്മീരി ഗെയിറ്റ്, ഷഹ്ദാരാ, ഹുദാ സിറ്റി സെന്റര്‍, രാജീവ് ചൗക്, കീര്‍ത്തി നഗര്‍, ന്യൂഡല്‍ഹി, തുഗ്ലകാബാദ് എന്നീ സ്റ്റേഷനുകളിലാണ് ഏറ്റവും കൂടുതല്‍ പോക്കറ്റടികള്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പോക്കറ്റടി പരാതികള്‍ നിരന്തരം ഉയരുന്നതിനെ തുടര്‍ന്ന് മെട്രോ സ്റ്റേഷനുകളില്‍ നിരീക്ഷണം ശക്തമാക്കാനാണ് സിഐഎസ്എഫിന്റെ തീരുമാനം. ഇതിനായി പ്രത്യേക സംഘങ്ങളെ സ്റ്റേഷനുകളില്‍ നിയോഗിക്കുന്നുണ്ട്. ഇവര്‍ പോക്കറ്റടിക്ക് വേണ്ടി മാത്രമായി മെട്രോയില്‍ കയറുന്നവരെ തിരിച്ചറിഞ്ഞ് പിന്തുടരും.

മെയ് 22ന് ഒരു വിദേശിയുടെ 22,000 ഡോളര്‍ കൊട്ടയടിച്ച സംഘത്തെ കരോള്‍ ബാഗില്‍ വെച്ച് സിഐഎസ്എഫ് അറസ്റ്റ് ചെയ്തിരുന്നു. ഷാദിപൂര്‍ സ്റ്റേഷനില്‍വെച്ച് മെയ് 31ന് തന്റെ ഫോണ്‍ കാണാതായതായി മറ്റൊരു യാത്രക്കാരനും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സിസിടിവി പരിശോധിച്ച് ഇത്തരം സംഘങ്ങളെ കണ്ടെത്തുകയും പിടികൂടുകയും ചെയ്തതായി സിഐഎസ്എഫ് അധികൃതര്‍ വ്യക്തമാക്കി. 2016ലെ കണക്കുകള്‍പ്രകാരം 41 പുരുഷന്മാരേയും 438 സ്ത്രീകളേയുമാണ് പോക്കറ്റടിച്ചതിന് സിഐഎസ്എഫ് പിടികൂടിയത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: 90 pickpockets at delhi metro are women be careful at these 8 stations cisf

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express