scorecardresearch

വർഷം 90 കോടി ഡോസ്, കൊവാക്സിൻ ഉത്പാദനം വർധിപ്പിക്കുമെന്ന് ഭാരത് ബയോടെക്

ഹൈദരാബാദിലെയും ബെംഗളൂരുവിലെയും കമ്പനികളിൽനിന്നും പ്രതിവർഷം 700 ദശലക്ഷം ഡോസ് കോവാക്സിൻ നിർമ്മിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്

ഹൈദരാബാദിലെയും ബെംഗളൂരുവിലെയും കമ്പനികളിൽനിന്നും പ്രതിവർഷം 700 ദശലക്ഷം ഡോസ് കോവാക്സിൻ നിർമ്മിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്

author-image
WebDesk
New Update
covid vaccine, ie malayalam

ന്യൂഡൽഹി: കോവിഡ് വാക്സിനായ കൊവാക്സിന്റെ ഉത്പാദനം വർധിപ്പിക്കുമെന്ന് ഭാരത് ബയോടെക്. പ്രതിമാസം 17 മില്യൻ ഡോസുകൾ ഉത്പാദിപ്പിക്കാനാണ് ശ്രമം. ഇതിനു നാലുമാസം വേണ്ടി വരുമെന്നാണ് പ്രതീക്ഷയെന്നും ഭാരത് ബയോടെക് ജോയിന്റ് മാനേജിങ് ഡയറക്ടർ സുചിത്ര എല്ല പറഞ്ഞു.

Advertisment

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ് -19 വാക്സിൻ ഉത്പാദനം വർധിപ്പിക്കുന്നതിന് ഹൈദരാബാദ് കമ്പനി 2019 ൽ റാബിസ് വാക്സിനുകൾ നിർമ്മിക്കുന്നതിനായി ഗ്ലാക്സോ സ്മിത്ത്ക്ലൈനിൽ നിന്ന് സ്വന്തമാക്കിയ ചിറോൺ ബെഹ്‌റിങ് വാക്സിൻ സൗകര്യം ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വെറോ സെൽ പ്ലാറ്റ്ഫോം ടെക്നോളജിയെ അടിസ്ഥാനമാക്കി വാക്സിനുകൾ നിർമ്മിക്കുന്നതിനായി ഇതിനകം തന്നെ പ്രവർത്തിക്കുന്ന ജിഎംപി സൗകര്യങ്ങൾ ഉപയോഗിച്ച് പ്രതിവർഷം 200 ദശലക്ഷം ഡോസ് കോവാക്സിൻ ഉത്പാദിപ്പിക്കാൻ പദ്ധതിയിടുന്നതായി കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

Read More: Sputnik V Vaccine: Price and Availability: സ്പുട്നിക് വാക്സിൻ വിലയും ലഭ്യതയും; അറിയേണ്ടതെല്ലാം

ഇതിനുമുൻപായി ഹൈദരാബാദിലെയും ബെംഗളൂരുവിലെയും കമ്പനികളിൽനിന്നും പ്രതിവർഷം 700 ദശലക്ഷം ഡോസ് കോവാക്സിൻ നിർമ്മിക്കാൻ കമ്പനി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വാക്സിൻ ഉത്പാദനം പരമാവധി വർധിപ്പിക്കാനുളള ശ്രമത്തിലാണ് കമ്പനി.

Advertisment

ഹൈദരാബാദിലെ കമ്പനിയിൽ ഏപ്രിലിൽ 20 ദശലക്ഷം ഡോസ് ഉത്പാദനം കൈവരിക്കാൻ കഴിഞ്ഞു, മേയ് മാസത്തിൽ 30-35 ദശലക്ഷം ഡോസുകൾ ഉത്പാദിപ്പിക്കാവുമെന്നാണ് പ്രതീക്ഷയെന്ന് ഭാരത് ബയോടെക് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.കൃഷ്ണ എല്ല കഴിഞ്ഞ മാസം എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഭാരത് ബയോടെക് കോവിഡ് വാക്സിൻ ഉത്പാദനം കൂട്ടുന്നതിന്റെ ഫലമായി ഓഗസ്റ്റിനും ഡിസംബറിനും ഇടയിൽ ഇന്ത്യൻ ഭൂരിഭാഗം ജനങ്ങൾക്കും വാക്സിൻ നൽകാനാവുമെന്നാണ് കരുതുന്നത്.

Covid Vaccine Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: