scorecardresearch
Latest News

മോദി സര്‍ക്കാരിന്റെ ഒമ്പത് വര്‍ഷം; ഒമ്പത് ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

സാമ്പത്തികം, അഴിമതി തുടങ്ങിയ വിഷയങ്ങള്‍ മുതല്‍ കോവിഡ്-19, സാമൂഹിക നീതി വരെയുള്ള ചോദ്യങ്ങളെ കുറിച്ചുള്ള വിശദീകരണത്തില്‍ ‘9 സാല്‍ 9 സവാല്‍’ (9 വര്‍ഷം 9 ചോദ്യങ്ങള്‍) എന്ന പേരില്‍ ഒരു രേഖ കോണ്‍ഗ്രസ് പുറത്തിറക്കി.

congress
congress

ന്യൂഡല്‍ഹി: മെയ് 30 ന് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് ഒമ്പത് വര്‍ഷം തികയുന്ന അവസരത്തില്‍ പ്രധാനമന്ത്രിയോട് ഒമ്പത് ചോദ്യങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ്. ”ഈ ചോദ്യങ്ങളില്‍ പ്രധാനമന്ത്രി മൗനം വെടിയണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു,” കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സാമ്പത്തികം, അഴിമതി തുടങ്ങിയ വിഷയങ്ങള്‍ മുതല്‍ കോവിഡ്-19, സാമൂഹിക നീതി വരെയുള്ള ചോദ്യങ്ങളെ കുറിച്ചുള്ള വിശദീകരണത്തില്‍ ‘9 സാല്‍ 9 സവാല്‍’ (9 വര്‍ഷം 9 ചോദ്യങ്ങള്‍) എന്ന പേരില്‍ ഒരു രേഖ കോണ്‍ഗ്രസ് പുറത്തിറക്കി. ബിജെപി ആഘോഷത്തിലേക്ക് തുടങ്ങുന്നതിന് മുമ്പ് ഈ ഒമ്പത് ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി നല്‍കണം-കോണ്‍ഗ്രസ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഒമ്പത് ചോദ്യങ്ങള്‍ ഇവയാണ്:

1 സമ്പദ്വ്യവസ്ഥ: എന്തുകൊണ്ടാണ് ഇന്ത്യയില്‍ പണപ്പെരുപ്പവും തൊഴിലില്ലായ്മയും കുതിച്ചുയരുന്നത്? എന്തുകൊണ്ടാണ് സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരുമായത്? സാമ്പത്തിക അസമത്വങ്ങള്‍ വര്‍ധിച്ചുവരുമ്പോഴും എന്തിനാണ് പൊതു സ്വത്ത് പ്രധാനമന്ത്രി മോദിയുടെ സുഹൃത്തുക്കള്‍ക്ക് വില്‍ക്കുന്നത്?

2.കൃഷിയും കര്‍ഷകരും: മൂന്ന് വിവാദ കര്‍ഷക നിയമങ്ങള്‍ റദ്ദാക്കുമ്പോള്‍ കര്‍ഷകരുമായി ഉണ്ടാക്കിയ കരാറുകള്‍ പാലിക്കപ്പെടാത്തത് എന്തുകൊണ്ട്? എന്തുകൊണ്ടാണ് എംഎസ്പി നിയമപരമായി ഉറപ്പ് നല്‍കാത്തത്? എന്തുകൊണ്ടാണ് കര്‍ഷകരുടെ വരുമാനം കഴിഞ്ഞ 9 വര്‍ഷത്തിനിടെ ഇരട്ടിയാക്കാത്തത്?

  1. അഴിമതിയും ചങ്ങാത്തവും: നിങ്ങളുടെ സുഹൃത്ത് അദാനിക്ക് പ്രയോജനപ്പെടാന്‍ നിങ്ങള്‍ എന്തിനാണ് എല്‍ഐസിയിലും എസ്ബിഐയിലും ആളുകള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച സമ്പാദ്യം അപകടത്തിലാക്കുന്നത്? എന്തിനാണ് കള്ളന്മാരെ രക്ഷപ്പെടാന്‍ അനുവദിക്കുന്നത്? ബിഐപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വ്യാപകമായ അഴിമതിയെക്കുറിച്ച് നിങ്ങള്‍ എന്തുകൊണ്ട് നിശബ്ദത പാലിക്കുന്നു, എന്തുകൊണ്ടാണ് നിങ്ങള്‍ ഇന്ത്യക്കാരെ കഷ്ടപ്പെടുത്താന്‍ വിടുന്നത്?
  2. ചൈനയും ദേശീയ സുരക്ഷയും: 2020ല്‍ ചൈനയോടുള്ള നിങ്ങളുടെ ക്ലീന്‍ ചിറ്റ് ശേഷവും അവര്‍ ഇന്ത്യന്‍ പ്രദേശം കൈവശപ്പെടുത്തുന്നത് തുടരുന്നത് എന്തുകൊണ്ടാണ്? ചൈനയുമായി 18 കൂടിക്കാഴ്ചകള്‍ നടത്തി, എന്നിട്ടും എന്തുകൊണ്ടാണ് അവര്‍ ഇന്ത്യന്‍ പ്രദേശം വിട്ടുകൊടുക്കാന്‍ വിസമ്മതിക്കുകയും പകരം അവരുടെ ആക്രമണ തന്ത്രങ്ങള്‍ തുടരുകയും ചെയ്യുന്നത്?
  3. സാമൂഹിക സൗഹാര്‍ദ്ദം: എന്തുകൊണ്ടാണ് നിങ്ങള്‍ ബോധപൂര്‍വം വിദ്വേഷത്തിന്റെ രാഷ്ട്രീയം തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുകയും സമൂഹത്തില്‍ ഭയത്തിന്റെ അന്തരീക്ഷം വളര്‍ത്തുകയും ചെയ്യുന്നത്?
  4. സാമൂഹ്യനീതി: നിങ്ങളുടെ അടിച്ചമര്‍ത്തല്‍ സര്‍ക്കാര്‍ സാമൂഹ്യനീതിയുടെ അടിത്തറ തകര്‍ക്കുന്നത് എന്തുകൊണ്ട്? സ്ത്രീകള്‍, ദളിതര്‍, എസ്സി, എസ്ടി, ഒബിസികള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കെതിരായ അതിക്രമങ്ങളില്‍ നിങ്ങള്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു? എന്തുകൊണ്ടാണ് ജാതി സെന്‍സസ് എന്ന ആവശ്യം നിങ്ങള്‍ അവഗണിക്കുന്നത്?
  5. ജനാധിപത്യവും ഫെഡറലിസവും: കഴിഞ്ഞ ഒമ്പത് വര്‍ഷമായി നിങ്ങള്‍ ഞങ്ങളുടെ ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യ സ്ഥാപനങ്ങളെയും ദുര്‍ബലപ്പെടുത്തിയത് എന്തുകൊണ്ട്? നിങ്ങള്‍ എന്തിനാണ് പ്രതിപക്ഷ പാര്‍ട്ടികളോടും നേതാക്കളോടും പ്രതികാര രാഷ്ട്രീയം പ്രയോഗിക്കുന്നത്? ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ നിങ്ങള്‍ എന്തിനാണ് പണബലം ഉപയോഗിക്കുന്നത്?
  6. ക്ഷേമപദ്ധതികള്‍: ദരിദ്രരുടെയും ആദിവാസികളുടെയും ക്ഷേമത്തിനായുള്ള പദ്ധതികള്‍ അവരുടെ ബജറ്റുകള്‍ വെട്ടിക്കുറച്ചും നിയന്ത്രണ നിയമങ്ങള്‍ ഉണ്ടാക്കിയും ദുര്‍ബലമാക്കുന്നത് എന്തുകൊണ്ട്?
  7. കോവിഡ്-19 കെടുകാര്യസ്ഥത: കോവിഡ്-19 മൂലം 40 ലക്ഷത്തിലധികം ആളുകളുടെ ദാരുണ മരണമുണ്ടായിട്ടും, അവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ മോദി സര്‍ക്കാര്‍ വിസമ്മതിക്കുന്നത് എന്തുകൊണ്ട്? ലക്ഷക്കണക്കിന് തൊഴിലാളികളെ വീട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതരാക്കുന്ന ഒരു ലോക്ക്ഡൗണ്‍ നിങ്ങള്‍ പെട്ടെന്ന് ഏര്‍പ്പെടുത്തി, ഒരു പിന്തുണയും നല്‍കാതെ?

ഭാരത് ജോഡൊ യാത്രക്കിടെ രാഹുല്‍ ഗാന്ധി ഒമ്പത് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു എന്നാല്‍ ഒന്നിനും ഉത്തരം ലഭിച്ചില്ല. പ്രധാനമന്ത്രിക്ക് മൗനം വെടിയാനുള്ള സമയമാണിതെന്നും ജയറാം രമേശ് പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: 9 saal nine sawaal congress asks pm modi questions bjp government