/indian-express-malayalam/media/media_files/uploads/2022/07/Manish-Sisodhia.jpg)
മനീഷ് സിസോദിയക്കെതിരെ തെളിവുകള്‍ എവിടെ, കേന്ദ്ര ഏജന്‍സികളോട് സുപ്രീംകോടതി
ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതിനെ അപലപിച്ച് പ്രതിപക്ഷ നേതാക്കള്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, ഭഗവന്ത് മാന്‍ (എഎപി), (എഎപി), പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി (ടിഎംസി), തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു (ബിആര്‍എസ്), ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് (എൻസി) നേതാവുമായ ഫാറൂഖ് അബ്ദുള്ള, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എന്‍സിപി) നേതാവ് ശരദ് പവാര്‍, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി (എസ്‌പി) നേതാവുമായ അഖിലേഷ് യാദവ്, ബിഹാർ ഉപമുഖ്യമന്ത്രിയായ രാഷ്ട്രീയ ജനതാ ദളിന്രെ (ആര്‍ജെഡി) തേജസ്വി യാദവ് എന്നി പ്രതിപക്ഷ നേതാക്കള്‍ അറസ്റ്റിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് 'സിസോദിയയുടെ അറസ്റ്റ് ലോകമെമ്പാടും ഒരു രാഷ്ട്രീയ വേട്ടയുടെ ഉദാഹരണമായി ഉദ്ധരിക്കപ്പെടും, 'സ്വേച്ഛാധിപതിളായ ബിജെപിക്ക് കീഴില്‍ ഇന്ത്യയില്‍ ജനാധിപത്യ മൂല്യങ്ങള്‍ ഭീഷണിയിലാണ്, പ്രതിപക്ഷ അംഗങ്ങളെ നേരിടാന്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിക്കുന്നത് നമ്മള്‍ ജനാധിപത്യത്തില്‍ നിന്ന് സ്വേച്ഛാധിപത്യത്തിലേക്ക് മാറിയിരിക്കുന്നു എന്ന് സൂചിപ്പിക്കുന്നതാണ്. സിസോദിയക്കെതിരായ ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാന രഹിതവും രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലവുമാണെന്നും കത്തില്‍ പറയുന്നു.
നഗരത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 'ഐ ലവ് മനീഷ് സിസോദിയ' ഡെസ്‌ക്കുകള്‍ സ്ഥാപിച്ചെന്നാരോപിച്ച് ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കിലെ സര്‍വോദയ കന്യാ വിദ്യാലയത്തിന്റെ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി കണ്‍വീനറിനെതിരെ മാനനഷ്ടക്കേസ് ചുമത്തി. അതിനിടെ മനീഷ് സിസോദിയുടെ സിബിഐ കസ്റ്റഡി നീട്ടിയതിന് പിന്നാലെ സിസോദിയയുടെ അറസ്റ്റിനെതിരെ പ്രതിഷേധിച്ച് എഎപി ഇന്നലെയും തെരുവിലിറങ്ങി പ്രതിഷേധിച്ചു.
ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന ഫിന്‍ലാന്‍ഡ് അധ്യാപക പരിശീലന പരിപാടിയെക്കുറിച്ചുള്ള ഫയല്‍ മടക്കി അയച്ചത് ഭരണഘടനയുടെയും സുപ്രീം കോടതി ഉത്തരവുകളുടെയും നഗ്‌നമായ ലംഘനമാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ ആരോപിച്ചു. കൂടാതെ വി കെ സക്സേനയെ ''മിനി ഏകാധിപതി'' എന്നും വിശേഷിപ്പിച്ചു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലെ പ്രൈമറി അധ്യാപകരെ ഫിന്‍ലന്‍ഡിലേക്ക് പരിശീലനത്തിനായി അയക്കാനുള്ള സിറ്റി ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശത്തിന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും ചില നിബന്ധനകളോടെയാണെന്നും ഉദ്യോഗസ്ഥര്‍ ശനിയാഴ്ച പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.