scorecardresearch

പത്തില്‍ ഒമ്പത് വിദ്യാര്‍ത്ഥികളും സ്‌കൂള്‍ മാറി; മനംനൊന്ത് ഏകാധ്യാപകന്‍ ജീവനൊടുക്കി

രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് മാറ്റി അടുത്തുള്ള മറ്റൊരു സ്‌കൂളില്‍ ചേര്‍ത്തു.

രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് മാറ്റി അടുത്തുള്ള മറ്റൊരു സ്‌കൂളില്‍ ചേര്‍ത്തു.

author-image
WebDesk
New Update
Pune|teacher| suicide

പത്തില്‍ ഒമ്പത് വിദ്യാര്‍ത്ഥികളും സ്‌കൂള്‍ മാറി; മനംനൊന്ത് ഏകാധ്യാപകന്‍ ജീവനൊടുക്കി

പൂനെ: ഒരു ഒറ്റ കൊടിമരം, അശോക മരങ്ങള്‍, രണ്ട് ക്ലാസ് മുറികള്‍, ഒരു ഓഫീസ് ഒപ്പം 10 വിദ്യാര്‍ത്ഥികള്‍. കുന്നുകളാലും പുല്‍മേടുകളാലും ചുറ്റപ്പെട്ട ഈ സ്‌കൂളിലേക്കാണ് ജൂണ്‍ 16-ന് അരവിന്ദ് ദിയോകര്‍ ആദ്യമായി എത്തിയത്. പൂനെയിലെ ബോറിയേന്ദി ഗ്രാമത്തിലെ ഏകാധ്യാപകനായ ഹോളെ വസ്തി പ്രൈമറി സ്‌കൂളില്‍ ഹെഡ്മാസ്റ്ററും ഗുമസ്തനും പ്യൂണും അധ്യാപകനുമായിരുന്നു.

Advertisment

ഒരു മാസത്തിനുശേഷം, ഓഗസ്റ്റ് 3 ന്, രണ്ട് ക്ലാസ് മുറികളിലൊന്നില്‍ കളനാശിനി കഴിച്ച് ദിയോകര്‍ (46) ആത്മഹത്യ ചെയ്തു. അഞ്ച് ദിവസത്തിന് ശേഷം അദ്ദേഹം മരിച്ചത്. രണ്ട് കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു സ്‌കൂളിലേക്ക് പോയ തന്റെ ഒമ്പത് വിദ്യാര്‍ത്ഥികളെ നിലനിര്‍ത്താന്‍ കഴിയാത്തതില്‍ മനംനൊന്താണ് ബന്ധുവിന് വാട്സ്ആപ്പില്‍ അയച്ച ആത്മഹത്യാ കുറിപ്പ് സൂചിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

'ദിയോകര്‍ ട്രാന്‍സ്ഫറിനായി പരിഗണിച്ചപ്പോള്‍ ഈ അധ്യാപകന്‍ ഈ സ്‌കൂളിനെ തന്റെ ആദ്യ മുന്‍ഗണനയായി അടയാളപ്പെടുത്തി. ഞങ്ങള്‍ ആദ്യം സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോള്‍, തന്റെ കഴിവിന്റെ 100 ശതമാനം സ്‌കൂളിനായി സല്‍കുമെന്ന് എന്നോട് പറഞ്ഞു, ''ഹോളെ വസ്തിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ഉരുളി കാഞ്ചനിലെ ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപികയും ഇദ്ദേഹത്തിന്റെ ഭാര്യയുമായ മനീഷ ദിയോകര്‍ പറഞ്ഞു. ദിയോകറിന്റെ മരണശേഷം, മനീഷയും അവരുടെ രണ്ട് കുട്ടികളും - എഞ്ചിനീയറിംഗ് പഠിക്കുന്ന ഒരു മകളും എട്ടാം ക്ലാസ്സില്‍ ഒരു മകനും - ബോറിയേണ്ടിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള പുരന്ദര്‍ താലൂക്കിലെ അവരുടെ ഗ്രാമത്തിലേക്ക് മാറി.

'ബോറിയേണ്ടിയില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെ മിര്‍വാഡിയിലെ അദ്ദേഹത്തിന്റെ പഴയ സ്‌കൂളില്‍ ഏഴ് അധ്യാപകരും 160-ലധികം വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. നാല് ക്ലാസുകളിലായി 10 കുട്ടികള്‍ മാത്രമുള്ള ഏകാധ്യാപക വിദ്യാലയത്തില്‍ ആദ്യമായിരുന്നു അദ്ദേഹം. വേനലവധിക്കാലത്ത് സ്‌കൂളിന് അവധിയായതിനാല്‍ വീണ്ടും തുറന്നപ്പോള്‍ സ്‌കൂളിന്റെ സ്ഥിതി മോശമായിരുന്നു. ജൂണ്‍ 16 ന് സ്‌കൂള്‍ തുറന്നപ്പോള്‍ എന്റെ ഭര്‍ത്താവ് വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ ഇത് വൃത്തിയാക്കാന്‍ തീരുമാനിച്ചു, ''മനീഷ ഓര്‍മ്മിച്ചു.

Advertisment

സ്‌കൂള്‍ വൃത്തിയാക്കുന്നതിനെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളോട് പറഞ്ഞപ്പോള്‍, മിക്കവരും കൃഷിയിലോ മൃഗസംരക്ഷണത്തിലോ ഏര്‍പ്പെട്ടിരിക്കുന്ന രക്ഷിതാക്കള്‍ ദിയോകറിനോട് വിശദീകരണം ആവശ്യപ്പെട്ടതായി പ്രദേശവാസി പറഞ്ഞു. ഡിയോകര്‍ സിലബസില്‍ അധികമൊന്നും കവര്‍ ചെയ്യാത്തതിനാല്‍ രണ്ടാഴ്ച കഴിഞ്ഞ് അവര്‍ വീണ്ടും അസ്വസ്ഥരായി. അങ്ങനെ അവര്‍ ഒമ്പത് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് മാറ്റി അടുത്തുള്ള മറ്റൊരു സ്‌കൂളില്‍ ചേര്‍ത്തു.

''എന്റെ ഭര്‍ത്താവ് അവരുടെ ഓരോ വീട്ടിലും പോയി കാര്യങ്ങള്‍ ശരിയാക്കാന്‍ ഒരവസരം കൂടി യാചിച്ചു,'' മനീഷ പറഞ്ഞു. ദിയോകറിന്റെ ആത്മഹത്യാ കുറിപ്പില്‍ സ്‌കൂളിനെക്കുറിച്ചുള്ള തന്റെ സ്വപ്‌നത്തെ കുറിച്ച് പറയുന്നു. ''എനിക്ക് മികച്ച സഹപ്രവര്‍ത്തകര്‍ ഉള്ളതിനാല്‍ മിര്‍വാഡി, ഖുപ്തേവസ്തി സ്‌കൂളുകളില്‍ (അദ്ദേഹം നേരത്തെ പോസ്റ്റ് ചെയ്തിരുന്നത്) ഞാന്‍ നല്ല സേവനം ചെയ്തു. ഏകാധ്യാപക സ്‌കൂളായ ഹോള്‍ വസ്തിയിലേക്കുള്ള എന്റെ ട്രാന്‍സ്ഫറിനുശേഷം, ജോലിഭാരം കാരണം, ഞാന്‍ കുഴഞ്ഞുവീണു, ഞാന്‍ ആഗ്രഹിച്ച രീതിയില്‍ മാതാപിതാക്കളുടെ ഹൃദയം കീഴടക്കാന്‍ കഴിഞ്ഞില്ല,'' അദ്ദേഹം എഴുതി.

'ജൂണില്‍ 13 ദിവസം, സ്‌കൂളും കളിസ്ഥലവും വൃത്തിയാക്കാന്‍ തീരുമാനിച്ചതിനാല്‍ എനിക്ക് സിലബസില്‍ നിന്ന് പഠിപ്പിക്കാന്‍ കഴിഞ്ഞില്ല. ഞങ്ങള്‍ പരിചയപ്പെടുത്തലുകള്‍ക്കും സംസാരങ്ങളിലും പാട്ടുകള്‍ക്കും മറ്റും സമയം ചിലവഴിച്ചു. ഞാനും വിദ്യാര്‍ത്ഥികളും ടോയ്ലറ്റ് വൃത്തിയാക്കിയതിനാല്‍ രക്ഷിതാക്കള്‍ അസന്തുഷ്ടരായിരുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ജൂലൈയില്‍ നടന്ന ഒരു രക്ഷാകര്‍തൃ-അധ്യാപക മീറ്റിംഗില്‍, ഏകാധ്യാപക സ്‌കൂളില്‍ ജോലി ചെയ്യുന്ന ശീലമില്ലാത്തതിനാല്‍ താന്‍ ബുദ്ധിമുട്ടുകയാണെന്ന് ദിയോകര്‍ സാര്‍ ഞങ്ങളോട് പറഞ്ഞു. . ഞങ്ങളുടെ കുട്ടികള്‍ നേരത്തെ മറ്റൊരു സ്‌കൂളില്‍ പഠിച്ചിരുന്നുവെങ്കിലും കോവിഡ് കാരണം ബോറിയന്‍ഡി സ്‌കൂളിലേക്ക് മാറ്റി. അദ്ദേഹം ബുദ്ധിമുട്ടുന്നതിനാല്‍ ഞാന്‍ കുട്ടികളെ മാറ്റി'' തന്റെ കുടുംബത്തിലെ മൂന്ന് കുട്ടികളെ ബോറിയണ്ടി സ്‌കൂളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ച രവീന്ദ്ര ബോര്‍ക്കര്‍ പറയുന്നു.

ദിയോകറിന്റെ ആത്മഹത്യാക്കുറിപ്പ് വാട്സ്ആപ്പില്‍ ലഭിച്ചതിനെ തുടര്‍ന്ന് താനും സമീപത്തെ സ്‌കൂളിലെ രണ്ട് അധ്യാപകരും ഹോളെ വസ്തി സ്‌കൂളില്‍ എത്തിയതായി രവീന്ദ്ര ബോര്‍ക്കര്‍ പറഞ്ഞു. ''അദ്ദേഹം തറയില്‍ കിടക്കുകയായിരുന്നു. ഞങ്ങള്‍ ഭാര്യയെ വിളിച്ചു. അവര്‍ വന്നതിന് ശേഷം ഞങ്ങള്‍ അദ്ദേഹത്തെ ഉരുളി കാഞ്ചനിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി, ''രവീന്ദ്ര പറയുന്നു. കൂടുതല്‍ വായിക്കാന്‍

Pune School

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: