മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 9 പേർ ബലാൽസംഗം ചെയ്തു. സംഭവത്തിൽ 6 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരു വർഷമായി പെൺകുട്ടിയെ പ്രതികൾ പീഡനത്തിന് ഇരയാക്കിയിരുന്നതായി എൻഡിവി റിപ്പോർട്ട് ചെയ്യുന്നു.

ഒരു വർഷം മുൻപാണ് 9 പ്രതികളിൽ ഒരാൾ പെൺകുട്ടിയുമായി പരിചയപ്പെടുന്നത്. ഇയാൾ പെൺകുട്ടിയുടെ അയൽവാസിയാണ്. പിന്നീട് ഇരുവരും പ്രണയത്തിലായി. ഇരുവരുടെയും സ്വകാര്യ നിമിഷങ്ങൾ ഇയാൾ മൊബൈലിൽ പകർത്തി തന്റെ സുഹൃത്തുക്കളായ 8 പേർക്ക് അയച്ചു കൊടുത്തു. ഇവർ ഈ വീഡിയോ ക്ലിപ്പ് കാട്ടി ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നുവെന്നാണ് എൻഡിവി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പെൺകുട്ടിയുടെ മാതാപിതാക്കൾ ദിവസ വേതനക്കാരാണ്. പ്രതികൾ തന്റെ കുടുംബത്തെ ആക്രമിക്കുമെന്ന് ഭയന്നാണ് മാതാപിതാക്കളോട് ഇക്കാര്യം പറയാതിരുന്നതെന്ന് പെൺകുട്ടിയുടെ പരാതിയിലുണ്ട്.

പ്രതികളെല്ലാം പെൺകുട്ടിയുടെ ഗ്രാമത്തിലുളളവരാണ്. പ്രതികളുടെ പീഡനം സഹിക്കാതെ വന്നതോടെയാണ് പെൺകുട്ടി അമ്മയെ വിവരം അറിയിച്ചത്. അമ്മ പെൺകുട്ടിയോടൊപ്പം പൊലീസ് സ്റ്റേഷനിൽ എത്തുകയും പരാതി നൽകുകയുമായിരുന്നു. പരാതിയിൽ 6 പേരെ പൊലീസ് പിടികൂടി. മറ്റുളളവർ ഒളിവിലാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ