കശ്മീരില്‍ വിനോദയാത്രയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ ബസ് മറിഞ്ഞ് 11 വിദ്യാര്‍ഥികള്‍ മരിച്ചു

ഒ​മ്പ​ത്​ പെ​ൺ​കു​ട്ടി​ക​ള​ട​ക്കം 11 ​വി​ദ്യാ​ർ​ഥി​ക​ളാണ് മ​രി​ച്ചത്

Bus Accident, ബസപകടം, Jammu and Kashmir, കശ്മീര്‍, students, വിദ്യാര്‍ത്ഥികള്‍, death, മരണം, hospital, ആശുപത്രി

ശ്രീ​ന​ഗ​ർ: ജ​മ്മു-​ക​ശ്​​മീ​രി​ലെ ഷോപ്പി​യാ​നി​ൽ മി​നി ബ​സ്​ മ​ല​യി​ടു​ക്കി​ലേ​ക്ക്​ മ​റി​ഞ്ഞ്​ ഒ​മ്പ​ത്​ പെ​ൺ​കു​ട്ടി​ക​ള​ട​ക്കം 11 ​വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. ഏ​ഴു കു​ട്ടി​ക​ൾ​ക്ക്​​ പ​രുക്കേ​റ്റു. പൂ​ഞ്ചി​ലെ ക​മ്പ്യൂ​ട്ട​ർ പ​രി​ശീ​ല​ന സ്​​ഥാ​പ​ന​ത്തി​ൽ പ​ഠി​ക്കു​ന്ന​വ​രു​മാ​യി വ​രി​ക​യാ​യി​രു​ന്ന ബ​സ്​ പീ​ർ കി ​ഗ​ലി​ക്ക​ടു​ത്തു​ള്ള മ​ല​യി​ടു​ക്കി​ലേ​ക്ക്​ വീ​ഴു​ക​യാ​യി​രു​ന്നു. ഇവര്‍ വിനോദയാത്രയ്ക്ക് പുറപ്പെട്ടപ്പോഴായിരുന്നു അപകടം നടന്നത്.

പരുക്കേറ്റവരെ ഷോപ്പിയാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂഞ്ച് ജില്ലയിലെ ചരിത്രപ്രസിദ്ധമായ മുഗള്‍ റോഡില്‍ പീര്‍ കി ഗലി മലയിടുക്കുകള്‍ക്ക് അടുത്താണ് അപകടം നടന്നത്. ദു​ര​ന്ത​ത്തി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി​യ ഗ​വ​ർ​ണ​ർ സ​ത്യ​പാ​ൽ മാ​ലി​ക്​ മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക്​ അ​ഞ്ചു​ല​ക്ഷം വീ​തം സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.

പരുക്കേറ്റവര്‍ക്ക് സാധ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും എത്തിച്ച് നല്‍കാനും അദ്ദേഹം നിര്‍ദേശിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അനുശോചനം അറിയിച്ചു. അപകടവാര്‍ത്ത വേദനിപ്പിച്ചതായും പരുക്കേറ്റവര്‍ക്ക് പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്നും അദ്ദേഹം അറിയിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: 9 jk girl students among 11 on way to picnic die as bus falls into gorge

Next Story
ജമ്മുകശ്മീര്‍ സംവരണ ബില്‍ അമിത് ഷാ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കുംamit shah, bjp, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com