ക്രൈസ്റ്റ്ചര്‍ച്ച്: വെളളിയാഴ്ച ന്യൂസിലൻഡിലുണ്ടായ ഇരട്ട വെടിവയ്പിന് പിന്നാലെ ഒമ്പത് ഇന്ത്യന്‍ വംശജരെ കാണാതായി. 49 പേര്‍ കൊല്ലപ്പെട്ട വെടിവയ്പിന് പിന്നാലെ ഇവരെ കാണുന്നില്ലെന്ന് ന്യൂസിലൻഡിലെ ഇന്ത്യന്‍ സ്ഥാനപതി വ്യക്തമാക്കി. വെടിവയ്പില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മറ്റൊരാള്‍ക്ക് പരുക്കേറ്റു.

വെ​ള്ളി​യാ​ഴ്​​ച പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ചയ്ക്ക് 1.40ഓ​ടെ​യാ​ണ്​ ലോ​ക​ത്തെ ഞെ​ട്ടി​ച്ച ആ​ക്ര​മ​ണം. ജു​മു​അ ന​മ​സ്​​കാ​ര​ത്തി​നെ​ത്തി​യ​വ​ർ​ക്കു​നേ​രെ ആ​ക്ര​മി തു​ട​ർ​ച്ച​യാ​യി വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. പ​ള്ളി​യി​ൽ ​ഇ​രു​ന്നൂ​റോ​ളം പേ​രു​ണ്ടാ​യി​രു​ന്ന​താ​യി ദൃ​ക്​​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. തോ​ക്കു​ധാ​രി 15 മി​നി​റ്റോ​ളം ​നി​റ​യൊ​ഴി​ച്ചു. 28കാരനായ അക്ര​മി ഓസ്​​ട്രേ​ലി​യ​ൻ സ്വ​ദേ​ശി​യാ​യ വ​ല​തു​പ​ക്ഷ ഭീ​ക​ര​നാ​ണെ​ന്ന്​ ഓ​സ്​​ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്​​കോ​ട്ട്​ മോ​റി​സ​ൺ സ്​​ഥി​രീ​ക​രി​ച്ചു.

സം​ഭ​വ​വുമാ​യി ബ​ന്ധ​പ്പെ​ട്ട്​ വ​നി​ത ഉ​ൾ​പ്പെ​ടെ നാ​ലു​പേ​രെ അ​റ​സ്​​റ്റ് ചെ​യ്​​ത​താ​യി ന്യൂ​സി​ല​ൻ​ഡ്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഡീ​ൻ​സ്​ അ​വ​ന്യൂ​വി​ലെ അ​ൽ​നൂ​ർ പ​ള്ളി​യി​ൽ ന​ട​ന്ന വെ​ടി​വയ്പി​ൽ 41 പേ​രും ലി​ൻ​വു​ഡ്​ അ​വ​ന്യൂ​വി​ലെ പ​ള്ളി​യി​ൽ എ​ട്ടു​​പേ​രു​മാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ടു പ​ള്ളി​ക​ളും അ​ഞ്ചു കി. ​മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ്. ഒ​രാ​ൾ ത​ന്നെ​യാ​ണ്​ ര​ണ്ടി​ട​ത്തും ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന്​ സംശയിക്കുന്നു. പ​ള്ളി​യു​ടെ പി​ന്നി​ൽ​നി​ന്നാ​ണ്​ അക്ര​മി എ​ത്തി​യ​ത്. വെ​ടി​യു​തി​ർ​ക്കു​ന്ന​ത്​ അക്ര​മി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ലൈ​വാ​യി ന​ൽ​കി​യി​രു​ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook