ന്യൂഡല്‍ഹി: 85 ശതമാനം ഇന്ത്യന്‍ ജനതയും സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിക്കുന്നതായി പ്യൂ റിസര്‍ച്ച് സര്‍വേ റിപ്പോര്‍ട്ട്. അതേസമയം ഭൂരിഭാഗം പേരും പട്ടാളഭരണവും ഏകാധിപത്യവും കൊണ്ടുവരണമെന്നും ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
55 ശതമാനം പേരാണ് ഏകാധിപത്യത്തെ പിന്തുണയ്ക്കുന്നത്. അതേസമയം നാലില്‍ ഒരു ഭാഗം ജനതയും ശക്തനായ ഒരു നേതാവിനെ ഇന്ത്യയ്ക്ക് വേണമെന്ന അഭിപ്രായമുളളവരാണ്. ലോകത്തെ പ്രധാനപ്പെട്ട രാജ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പ്യൂ റിസര്‍ച്ച് സെന്റര്‍ സര്‍വെ നടത്തിയത്.

റഷ്യയില്‍ 48 ശതമാനമാണ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത്. പാര്‍ലമെന്റിന്റേയും കോടതിയുടയും ഇടപെടല്‍ ഇല്ലാതെ ഭരിക്കാന്‍ ശക്തനായ നേതാവിന് കഴിയുമെന്ന് ലോകജനതയുടെ 26 ശതമാനം അഭിപ്രായപ്പെട്ടു. അതേസമയം അത് മോശം ഭരണമായിരിക്കുമെന്ന് 71 ശതമാനം അഭിപ്രായപ്പെടുന്നു.

53 ശതമാനം ഇന്ത്യന്‍ ജനതയും 52 ശതമാനം ദക്ഷിണാഫ്രിക്കന്‍ ജനതയും പട്ടാളഭരണത്തെ അനുകൂലിക്കുന്നവരാണ്. രാജ്യത്തിന് ഇത് മുതല്‍കൂട്ടാകുമെന്നാണ് ഇവരുടെ അഭിപ്രായം. അതേസമയം ഭൂരിഭാഗം വരുന്ന 50 വയസിന് മുകളിലുളളവരും പട്ടാളഭരണത്തെ എതിര്‍ക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook