/indian-express-malayalam/media/media_files/uploads/2023/04/vande-bharat-express.jpg)
വന്ദേ ഭാരത് എക്സ്പ്രസ്
ന്യൂഡല്‍ഹി: അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ 8,000 വന്ദേ ഭാരത് കോച്ചുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. ഒരു വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍സെറ്റിന് സാധാരണയായി 16 കോച്ചുകളാണുള്ളത്. ആവശ്യാനുസരണം റൂട്ടുകളില്‍ എട്ട് കോച്ചുകളുമായാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.
ഈ വര്‍ഷം റെയില്‍വേ മന്ത്രാലയം അംഗീകരിച്ച കോച്ച് പ്രൊഡക്ഷന്‍ പ്രോഗ്രാം അനുസരിച്ച്, ആസൂത്രണം ചെയ്ത 8,000 കോച്ചുകളില്‍ ഏകദേശം മൂന്നില്‍ രണ്ട് ഭാഗവും സ്വന്തം വ്യവസായത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കും. 16 കോച്ചുകളുള്ള ഒരു ട്രെയിന്‍സെറ്റിന് സാധാരണ നിലയില്‍ 130 കോടി രൂപ ചെലവ് വരുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
വന്ദേ ഭാരതിന്റെ ജന്മസ്ഥലമായ ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിക്ക് (ഐസിഎഫ്) സ്ലീപ്പര്‍ വേരിയന്റിന്റെ 3,200 വന്ദേ ഭാരത് കോച്ചുകള്‍ക്കായി ടെന്‍ഡര്‍ ക്ഷണിക്കാന്‍ അധികാരമുണ്ട്. നിലവില്‍, എല്ലാ വന്ദേ ഭാരത് ട്രെയിനുകളും ഇരിപ്പിടങ്ങള്‍ മാത്രമുള്ളവയാണ്.
ഐസിഎഫില്‍ 1,600 കോച്ചുകളും മറ്റ് രണ്ട് ഉല്‍പ്പാദന യൂണിറ്റുകളായ എംസിഎഫ്-റായ്ബറേലി, ആര്‍സിഎഫ്-കപൂര്‍ത്തല എന്നിവ 800 കോച്ചുകളും നിര്‍മ്മിക്കും. 2030-31 ഓടെ എല്ലാ വര്‍ഷവും ഈ ട്രെയിനുകള്‍ നിരത്തിലിറക്കാനാണ് പദ്ധതിയെന്ന് അധികൃതര്‍ പറഞ്ഞു.
ഈ സാമ്പത്തിക വര്‍ഷം മൊത്തം വന്ദേ ഭാരത് റേക്കുകളുടെ എണ്ണം 75-ല്‍ എത്തിയേക്കുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.നിലവില്‍ 25 എണ്ണം ഉണ്ട്. ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ഈ വന്ദേ ഭാരത് കോച്ചുകളില്‍ ഏകദേശം 700 എണ്ണം ഈ വര്‍ഷം തന്നെ നിര്‍മ്മിക്കും, പദ്ധതി പ്രകാരം 2024-25 ല്‍ ആയിരത്തോളം കോച്ചുകള്‍ നിര്‍മ്മിക്കും.
വന്ദേ ഭാരതിന്റെ ആദ്യ സ്ലീപ്പര്‍ പതിപ്പ് 2024 ആദ്യത്തോടെ പുറത്തിറക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ പറഞ്ഞിരുന്നു. ശതാബ്ദി എക്സ്പ്രസ് ട്രെയിനുകള്‍ പോലെ 500 കിലോമീറ്റര്‍ ദൂരമുള്ള യാത്രകള്‍ക്ക് നിലവിലെ വേരിയന്റ് ഉപയോഗിക്കുമ്പോള്‍ സ്ലീപ്പര്‍ പതിപ്പ് രാജധാനികള്‍ പോലെ നഗരങ്ങള്‍ക്കിടയില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കും.
ഞങ്ങള്‍ പഴയ ഐസിഎഫ്-വൈവിധ്യ കോച്ചുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമ്പോള്‍, ഇന്ത്യന്‍ റെയില്‍വേ രണ്ട് തരം കോച്ചുകള്‍ മാത്രം പ്രചാരത്തിലിരിക്കുന്ന ഭാവിയിലേക്ക് നോക്കുകയാണ്: വന്ദേ, എല്‍എച്ച്ബി,' ഒരു മുതിര്‍ന്ന മന്ത്രാലയ ഉദ്യോഗസ്ഥന്‍ പറഞ്ഞു. റഷ്യന്‍ റോളിംഗ് സ്റ്റോക്ക് മേജര്‍ ടിഎംഎച്ച്, ഇന്ത്യയുടെ റെയില്‍ വികാസ് നിഗം ലിമിറ്റഡുമായി സഹകരിച്ച് സ്ലീപ്പര്‍ പതിപ്പ് ഉള്‍പ്പെടെ 120 വന്ദേ ഭാരതുകള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ എടുത്തു. അതേസമയം ഭെല്‍ ഇതേ വേരിയന്റുകളുടെ 80 കോച്ചുകള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ എടുത്തിട്ടുണ്ട്. ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോം അലൂമിനിയം ബോഡികളുള്ള 100 വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മ്മിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.