scorecardresearch

ഗിന്നസ് വേൾഡ് റെക്കോർഡിട്ട് ‘കിച്ചടി’

അരിയും പരിപ്പും ഉപയോഗിച്ചു ഉണ്ടാക്കുന്ന ഒരു ദക്ഷിണേഷ്യൻ വിഭവമാണ് കിച്ചടി

khichdi, Baba Ramdev

ന്യൂഡൽഹി: കിച്ചടി ഉണ്ടാക്കി ഗിന്നസ് വേൾഡ് റെക്കോർഡിട്ട് ഇന്ത്യ. ന്യൂഡൽഹിയിൽ നടന്ന വേൾഡ് ഫുഡ് ഇന്ത്യ പരിപാടിയിലാണ് 800 കിലോ ഭാരമുളള കിച്ചടി തയാറാക്കി ഗിന്നസ് റെക്കോർഡ് നേടിയത്. ഷെഫ് സഞ്ജീവ് കപൂറിന്റെ നേതൃത്വത്തിൽ അൻപതോളം മികച്ച പാചകക്കാർ ചേർന്നായിരുന്നു കിച്ചടി തയാറാക്കിയത്. കേന്ദ്രമന്ത്രിമാരായ ഹർസിംറത് കൗർ ബദാൽ, സാധ്വി നിരഞ്ജൻ ജ്യോതി എന്നിവരും യോഗഗുരു ബാബ രാംദേവും പാചകത്തിൽ പങ്കുചേർന്നു.

കിച്ചടി ഗിന്നസ് റെക്കോർഡ് നേടുന്നത് കാണാനായി നിരവധി പ്രമുഖരും ജനങ്ങളും ഭക്ഷണ പ്രിയരും എത്തിയിരുന്നു. ലോകത്തിനാകമാനം കിച്ചടിയെ പരിചയപ്പെടുത്തുകയെന്ന എന്ന ഉദ്ദേശ്യവും ഇതിനു പിന്നിലുണ്ടായിരുന്നു.

അരിയും പരിപ്പും ഉപയോഗിച്ചു ഉണ്ടാക്കുന്ന ഒരു ദക്ഷിണേഷ്യൻ വിഭവമാണ് കിച്ചടി. ഇന്ത്യൻ വിഭവമായ കേട്ഗേരീക്കും പ്രശസ്തമായ ഈജിപ്ഷ്യൻ വിഭവമായ കുഷാരിക്കും പ്രചോദനം കിച്ചടിയിൽനിന്നാണെന്നാണ് ചരിത്രകാരന്മാരുടെ വിലയിരുത്തല്‍. ഇന്ത്യൻ സംസ്കാരത്തിൽ ഒരു കുട്ടി കഴിക്കുന്ന ആദ്യ കട്ടി ഭക്ഷണമാണ് കിച്ചടിയെന്നും പറയപ്പെടുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: 800 kg of khichdi india world record at world food