ഷില്ലോംഗ്: മേഘാലയിലെ റിബോയി ജില്ലയിൽ ഭക്ഷ്യവിഷ ബാധയെ തുടർന്ന് എട്ടു കുട്ടികൾ അടക്കം ഒൻപത് പേർ മരിച്ചു. അസ്വസ്ഥത അനുഭവപ്പെട്ട 200 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നോംഗ്യ ഗ്രാമത്തിലെ പള്ളിയിൽ ഞായറാഴ്ച തിരുനാളിനു ശേഷം സംഘടിപ്പിച്ച സ്നേഹവിരുന്നിൽ പങ്കെടുത്തവർക്കാണു ഭക്ഷ്യവിഷബാധ ഉണ്ടായത്. മൂന്നു കുട്ടികൾ തിങ്കളാഴ്ചയും അഞ്ചു കുട്ടികൾ ചൊവ്വാഴ്ചയുമാണ് മരിച്ചതെന്ന് ജില്ലാ കളക്ടർ ചിന്മയ. പി പറഞ്ഞു.

ഷില്ലോങ്ങിലെ ഗണേഷ് ദാസ് ആശുപത്രിയിൽ നാല് പേരുടേയും നോംഗ്യ ഗ്രാമത്തിൽ രണ്ട് പേരുടേയും സിവിൽ ആശുപത്രി, നാങ്പോയിലെ സ്വകാര്യ ആശുപത്രി, ഉംസ്നിങ്ങ് പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ