scorecardresearch

ചെങ്കോട്ട സ്ഫോടനക്കേസ്: കശ്മീർ താഴ്‌വരയിൽ ഒരേസമയം 8 ഇടങ്ങളിൽ എൻ‌ഐ‌എ റെയ്ഡ്

ദക്ഷിണ കശ്മീരിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച പുലർച്ചെയാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടെ പ്രത്യേക സംഘങ്ങൾ തിരച്ചിൽ നടത്തിയത്

ദക്ഷിണ കശ്മീരിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച പുലർച്ചെയാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടെ പ്രത്യേക സംഘങ്ങൾ തിരച്ചിൽ നടത്തിയത്

author-image
WebDesk
New Update
Delhi Blast

ചെങ്കോട്ട സ്ഫോടനം (ഫയൽ ചിത്രം)

ശ്രീനഗർ: ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജൻസി കശ്മീർ താഴ്‌വരയിൽ ഒരേസമയം റെയ്ഡുകൾ നടത്തി. ന്യൂഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് എട്ട് സ്ഥലങ്ങളിൽ പരിശോധന നടത്തിയതെന്ന് കേന്ദ്ര ഏജൻസി സ്ഥിരീകരിച്ചു. ദക്ഷിണ കശ്മീരിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച പുലർച്ചെയാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടെ പ്രത്യേക സംഘങ്ങൾ തിരച്ചിൽ നടത്തിയത്. 

Advertisment

Also Read: ബിഹാർ തിരഞ്ഞെടുപ്പിലെ റെക്കോർഡ് പോളിങ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി: നരേന്ദ്ര മോദി

എൻ‌ഐ‌എയുടെ പ്രത്യേക സംഘങ്ങൾ തെക്കൻ കശ്മീരിലെ കുൽഗാമിലുള്ള ഡോ. അദീൽ അഹമ്മദ് റാഥറിന്റെയും പുൽവാമയിലെ കോയിൽ ഗ്രാമത്തിലെ ഡോ. മുസമ്മിൽ ഷക്കീൽ ഗനായുടെയും വീടുകളിൽ റെയ്ഡ് നടത്തി. ഷോപ്പിയാനിലെ മതപണ്ഡിതനായ മുഫ്തി ഇർഫാൻ അഹമ്മദ് വാഗെയുടെയും പുൽവാമയിലെ സംബോറ ഗ്രാമത്തിലെ അമീർ റഷീദിന്റെയും വീടുകളിലും കേന്ദ്ര ഏജൻസി റെയ്ഡ് നടത്തി.

Also Read: തുടർക്കഥയാകുന്ന സഭാ സ്തംഭനം; തളരുന്നത് ഇന്ത്യൻ ജനാധിപത്യം

ഈ നാല് പേരെയും കഴിഞ്ഞ മാസം ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അൻസാർ ഗസ്‌വത്തുൽ ഹിന്ദ് എന്ന ഭീകര സംഘടനയുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. കഴിഞ്ഞ മാസം ചെങ്കോട്ട മെട്രോ സ്റ്റേഷന് പുറത്ത് നടന്ന സ്‌ഫോടനത്തിൽ 13 പേർ മരിക്കുകയും 32 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനം നടത്തിയ കാർ ഓടിച്ചിരുന്നത് ഡോ. ഉമർ നബി എന്നയാളായിരുന്നു. ഇയാളും ഈ സംഘത്തിലെ അംഗമാണ്.

Advertisment

Also Read: ബാബരി മസ്ജിദ് തകർത്ത ദിവസം ആഘോഷിക്കണമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍; ഉത്തരവിറക്കി മണിക്കൂറുകൾക്കു ശേഷം പിന്മാറ്റം

ഡോ.അദീൽ, ഡോ.മുസമ്മിൽ, ലക്‌നൗ സ്വദേശിയായ ഡോ.ഷാഹിൻ ഷാഹിദ് എന്നിവരെ ഫരീദാബാദിൽ നിന്നും, ആമിർ റാഷിദിനെ സ്ഫോടനത്തിന് തൊട്ടുപിന്നാലെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഡോ. ഉമർ നബി ഓടിച്ച കാർ ആമിർ റാഷിദിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരുന്നത്. കശ്മീർ പോലീസ് കൈമാറിയ ഈ പ്രതികളെ പിന്നീട് എൻഐഎ ഔദ്യോഗികമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

നിലവിൽ മൂന്ന് ഡോക്ടർമാർ, ആമിർ റാഷിദ്, മുഫ്തി ഇർഫാൻ, ഡോ. അദീലിന്റെ അയൽവാസിയായ ജാസിർ ബിലാൽ ഉൾപ്പെടെ ആറ് പേരെ എൻഐഎ ഈ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗൂഢാലോചനയുടെ പൂർണ്ണമായ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിനും, നിർണ്ണായകമായ രേഖകളും ഡിജിറ്റൽ തെളിവുകളും ശേഖരിക്കുന്നതിനുമാണ് നിലവിലെ റെയ്ഡുകൾ ലക്ഷ്യമിടുന്നതെന്ന് എൻഐഎ വൃത്തങ്ങൾ അറിയിച്ചു.

Read More: നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കേസെടുത്ത് ഇഡി

NIA RAID

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: