മുംബൈ: മഹാരാഷ്ട്രയിൽ എട്ടു കോളജ് വിദ്യാർഥികൾ കടലിൽ മുങ്ങി മരിച്ചു. വിനോദ യാത്രയ്ക്ക് എത്തിയ സംഘത്തിലെ വിദ്യാർഥികളാണ് മരിച്ചത്. സിന്ധുദുർഗ് ജില്ലയിലെ വയ്റി ബീച്ചിലാണ് അപകടം ഉണ്ടായത്.

കർണാടകയിലെ ബെൽഗാമിലുളള മറാത്ത എൻജിനീയറിങ് കോളജിൽനിന്നുളള 40 പേരടങ്ങിയ സംഘമാണ് വിനോദയാത്രയ്ക്കായി മഹാരാഷ്ട്രയിൽ എത്തിയത്. ഇതിൽ കടലിൽ കുളിക്കാനിറങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. കോസ്റ്റ്ഗാർഡും നാട്ടുകാരും ചേർന്ന് മൂന്നുപേരെ രക്ഷപ്പെടുത്തി. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. മരിച്ച എട്ടു വിദ്യാർഥികളിൽ രണ്ടുപേർ പെൺകുട്ടികളാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ