scorecardresearch

അസമിൽ ട്രെയിനിടിച്ച് എട്ട് ആനകൾ ചരിഞ്ഞു; രാജധാനി എക്സ്പ്രസ് പാളം തെറ്റി

ആനക്കൂട്ടത്തെ ഇടിച്ചതിനെത്തുടർന്ന് ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി

ആനക്കൂട്ടത്തെ ഇടിച്ചതിനെത്തുടർന്ന് ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി

author-image
WebDesk
New Update
Elephant Train

(Image generated by Gemini AI)

ദിസ്‌പൂർ: അസമിലെ ഹോജായ് ജില്ലയിൽ ട്രെയിനിടിച്ച് എട്ട് ആനകൾ ചരിഞ്ഞു. സൈറാംഗ് - ന്യൂഡൽഹി രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ശനിയാഴ്ച പുലർച്ചെ 2.17-ഓടെ ഹോജായ് ജില്ലയിലെ ചാങ്‌ജുറായി മേഖലയിലാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്.

Advertisment

Also Read: ഡിഎംകെയേക്കാൾ ടിവികെയെ ഭയം എഐഎഡിഎംകെയ്ക്ക്; തമിഴ് രാഷ്ട്രീയത്തിൽ വിജയ് പയറ്റുന്ന തന്ത്രങ്ങൾ

ആനക്കൂട്ടത്തെ ഇടിച്ചതിനെത്തുടർന്ന് ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി. എന്നാൽ ട്രെയിനിലുണ്ടായിരുന്ന യാത്രക്കാർ പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടതായി നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ വക്താവ് അറിയിച്ചു. അപകടത്തിൽ ഒരു ആനയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

Also Read: ഗായകൻ സുബീൻ ഗാർഗിന്റെ മരണം: കൊലപാതക സാധ്യത തള്ളി സിംഗപ്പൂർ പൊലീസ്

മിസോറാമിലെ സൈറാംഗിൽ നിന്ന് ഡൽഹിയിലെ ആനന്ദ് വിഹാർ ടെർമിനലിലേക്ക് പോവുകയായിരുന്നു രാജധാനി എക്സ്പ്രസ്. കാടിനുള്ളിലൂടെയുള്ള റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്ന ആനക്കൂട്ടത്തിനിടയിലേക്കാണ് അതിവേഗത്തിൽ വന്ന ട്രെയിൻ ഇടിച്ചുകയറിയത്.

Also Read: ലിവ്-ഇൻ റിലേഷനിലുള്ളവരുടെ ജീവന് സംരക്ഷണം നൽകാൻ സ്റ്റേറ്റിന് ഉത്തരവാദിത്വമുണ്ടെന്ന് ഹൈക്കോടതി

സംഭവസ്ഥലത്ത് നാഗോൺ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സുഹാസ് കടം ഉൾപ്പെടെയുള്ള ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. അപകടത്തെത്തുടർന്ന് ജമുനാമുഖ് - കാമ്പൂർ സെക്ഷനിലൂടെയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഇതുവഴിയുള്ള ട്രെയിനുകൾ നിലവിൽ മറ്റ് പാതകളിലൂടെ വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ട്രാക്കിൽ കുടുങ്ങിയ ട്രെയിൻ മാറ്റുന്നതിനും ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.

Read More: ടിക്കറ്റില്ലാത്ത യാത്ര: റെയിൽവേയ്ക്ക് പിഴയായി ലഭിച്ചത് 1,781 കോടി രൂപ

Train Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: