അലാസ്‌ക: അമേരിക്കയിലെ അലാസ്‌കയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 8.2 ആഘാതം രേഖപ്പെടുത്തി ചലനമാണ് അലാസ്കയിലെ കടലിൽ ഉണ്ടായിരിക്കുന്നത്. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

അലാസ്‌കയിലെ കൊഡിയാക് നഗരത്തില്‍ നിന്നും 280 കി.മീ തെക്ക്-കിഴക്ക് ഭാഗത്തായി കടലില്‍ 25 കിമീ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ്. ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

ഇതേ തുടര്‍ന്ന് അര്‍ധരാത്രിയോടെ കോഡിയാക് നഗരത്തില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. സുനാമി മുന്നറിയിപ്പ് പിന്‍വലിക്കും വരെ ഉയരമുള്ള സ്ഥലത്തേക്ക് മാറണമെന്ന് തീരദേശവാസികളോട് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയെ കൂടാതെ കാന്നഡയും ഹവായിയും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ