ജയ്‌പൂർ: രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡിസംബറില്‍ മാത്രം മരിച്ചത് 77 കുരുന്നുകള്‍. ഡിസംബര്‍ 24 വരെയുള്ള കണക്കാണിത്. കോട്ടയിലെ ജെ.കെ.ലോണ്‍ എന്ന സര്‍ക്കാര്‍ ആശുപത്രിയിലാണ് ഇത്. ഡിസംബര്‍ 23 മുതല്‍ 24 വരെയുള്ള 48 മണിക്കൂറിനിടയില്‍ പത്ത് കുരുന്നുകളുടെ ജീവന്‍ നഷ്ടമായി.

Read Also: ‘ഭാരത് മാതാ കീ ജയ്’ വിളിക്കുന്നവര്‍ മാത്രം ഇന്ത്യയില്‍ ജീവിച്ചാല്‍ മതി: ബിജെപി മന്ത്രി

കുരുന്നുകളുടെ കൂട്ടമരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ലോക്‌സഭാ സ്‌പീക്കർ ഓംബിര്‍ള മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിനോട് ആവശ്യപ്പെട്ടു. ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ഓക്‌സിജൻ നൽകാനുള്ള സാമഗ്രികൾ ആശുപത്രിയിൽ കുറവാണെന്നാണ് റിപ്പോർട്ട്. ഇതാണ് കുരുന്നുകളുടെ മരണത്തിന് കാരണമെന്നാണ് നിഗമനം.

Read Also: Horoscope of the Week (Dec 29 -Jan 04 28 2019-2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

ഈ വര്‍ഷം മാത്രം ഇവിടെ 940 കുട്ടികള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഒരു കുഞ്ഞിന്റെ മരണത്തില്‍ പോസ്റ്റ്‌മോർട്ടം നടന്നിട്ടില്ല. ശരാശരി മൂന്നുകുട്ടികള്‍ മരിച്ചെന്ന് സാരം. ആരോഗ്യ സെക്രട്ടറിയിൽ നിന്ന് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്. വിദഗ്ധര്‍ അടങ്ങുന്ന മൂന്നംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് അറിയിച്ച ആരോഗ്യസെക്രട്ടറി വൈഭവ് ഗല്‍റിയ പ്രാഥമിക അന്വേഷണത്തില്‍ അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് കണ്ടെത്തിയെന്ന് പറഞ്ഞു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook