Latest News

‘ഇപ്പോൾ വേണമെങ്കിലും ഡൽഹിക്കു പോകാം’; കങ്കണ പരിഹസിച്ച ആ 73കാരി പറയുന്നു

അവർ അധ്വാനത്തിന്റെ അന്തസ്സിന്റെ മൂല്യം അറിയേണ്ടതുണ്ട്, ഒരു ചിത്രം എടുത്ത് എന്തെങ്കിലും എഴുതി പിടിപ്പിക്കുന്നതിന് പകരം കൃഷി എന്താണെന്നും പല പ്രായത്തിലുമുള്ള ആളുകൾ ഗ്രാമങ്ങളിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും കാണണം

Shaheen bagh dadi, Kangana Ranaut, Mohinder Kaur, Kangana tweet on dadi, Punjab news, Ludhiana, India news, Indian express

ബതിന്ദയിലെ ബഹാദുർഗഢ് ജാൻഡിയൻ ഗ്രാമത്തിൽ താമസിക്കുന്ന മൊഹീന്ദർ കൌറി(73) ന് 13 ഏക്കറോളം സ്ഥലമുണ്ട്. ഭർത്താവിന് ആസ്തമ പിടിപെട്ടതിനെ തുടർന്ന് ആ ഭൂമിയിലെ കൃഷിപ്പണികൾ മൊഹീന്ദർ ഒറ്റയ്ക്കാണ് ചെയ്യുന്നത്. ഷഹീൻ ബാഗ് പ്രതിഷേധത്തിന്റെ ഭാഗമായ “ദാദി” തന്നെയാണ് ഇപ്പോൾ കർഷകരുടെ പ്രക്ഷോഭത്തിൽ പങ്കുചേർന്നതെന്ന് നടി കങ്കണ റണാവത്ത് പരിഹസിച്ചതോടെ ഇവർ ശ്രദ്ധേയയായിരിക്കുകയാണ്. കൌറിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് 100 രൂപ കൊടുത്താൽ അവർ പ്രതിഷേധിക്കാൻ പോകും എന്നും കങ്കണ ട്വീറ്റിൽ ആരോപിക്കുന്നു.

വ്യാജ വാർത്തകൾ പങ്കുവെച്ചതിന്റെ പേരിൽ വിമർശനം നേരിട്ടതിന് ശേഷം കങ്കണ ട്വീറ്റ് ഡിലീറ്റ് ചെയ്തു.

“ഏതോ നടി എന്നെക്കുറിച്ച് ഇതുപോലെ എഴുതിയതായി എന്നോട് പറഞ്ഞു. അവൾ ഒരിക്കലും എന്റെ വീട് സന്ദർശിച്ചിട്ടില്ല, ഞാൻ എന്താണ് ചെയ്യുന്നതെന്ന് ഒരിക്കലും കണ്ടിട്ടില്ല, കൂടാതെ ‘ഞാൻ 100 രൂപയിൽ ലഭ്യമാണ്’ എന്ന് പറഞ്ഞു. എനിക്ക് മൂന്ന് പെൺമക്കളുണ്ട്, എല്ലാവരും വിവാഹിതരാണ്. എന്റെ മകൻ ഭാര്യയോടും മക്കളോടും ഒപ്പം എന്നോടൊപ്പം താമസിക്കുന്നു. ഞാൻ അരിവാൾ ഉപയോഗിച്ച് വിളവെടുത്തു. ഞാൻ ഇപ്പോൾ പോലും പഞ്ഞി കൃഷി ചെയ്യുന്നു. വീട്ടിൽ, ഞാൻ കുടുംബത്തിന് വേണ്ടി പച്ചക്കറികൾ വിതയ്ക്കുകയും വിള പരിപാലിക്കുകയും ചെയ്യുന്നു,” കൌർ പറഞ്ഞു.

കൃഷി വളരെ പ്രയാസകരമാണെന്നും അതുകൊണ്ടാണ് കർഷകരെ സഹായിക്കാനായി പ്രതിഷേധത്തിന് പോകുന്നത് എന്നും കൌർ പറഞ്ഞു. “ഞാനും ഒരു കർഷകയാണ്. ഞാൻ സ്ഥിരമായി ധർണകളിൽ പങ്കെടുക്കാൻ പെട്രോൾ പമ്പുകളിൽ പോകുന്നു,” അവർ പറഞ്ഞു.

സംഗാത് ബ്ലോക്കിലെ ബി.കെ.യു (ഉഗ്രഹാൻ) പ്രസിഡന്റ് ധരംപാൽ പറഞ്ഞു, “അവർ ദബ്വാലി അതിർത്തി ധർണയിലും വന്നിരുന്നു, എന്നാൽ അവരുടെ പ്രായം കാരണം ഞങ്ങൾ മുന്നോട്ട് പോകുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു. എന്നിരുന്നാലും, തനിക്ക് പോകണമെന്ന് അവർ നിർബന്ധം പിടിച്ചു.”

“എനിക്ക് ഇപ്പോൾ പോലും ഡൽഹിയിലേക്ക് പോകാം. എനിക്ക് ആ ഉത്സാഹമുണ്ട് .. കർഷകരുടെ പ്രക്ഷോഭത്തിന്റെ ഭാഗമാകാൻ ഞാൻ സജീവമാണ്,” കൌർ പറഞ്ഞു.

ആരോ ട്വീറ്റ് കാണിച്ച് അതിന്റെ അർത്ഥം പഞ്ചാബിയിൽ വിശദീകരിച്ചപ്പോൾ കുടുംബം അസ്വസ്ഥരായെന്ന് കൌറിന്റെ ഭർത്താവ് ലാബ് സിംഗ് പറഞ്ഞു. “എന്നാൽ അത്തരം വ്യക്തികളെക്കുറിച്ച് ഞങ്ങൾക്ക് എന്തു പറയാൻ കഴിയും,” അദ്ദേഹം പറഞ്ഞു. “അവർ അധ്വാനത്തിന്റെ അന്തസ്സിന്റെ മൂല്യം അറിയേണ്ടതുണ്ട്, ഒരു ചിത്രം എടുത്ത് എന്തെങ്കിലും എഴുതി പിടിപ്പിക്കുന്നതിന് പകരം കൃഷി എന്താണെന്നും പല പ്രായത്തിലുമുള്ള ആളുകൾ ഗ്രാമങ്ങളിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും കാണണം,” ധരംപാൽ കൂട്ടിച്ചേർത്തു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: 73 yr old protester kangana ranaut tweeted about says can go to delhi even now

The moderation of comments is automated and not cleared manually by malayalam.indianexpress.com