/indian-express-malayalam/media/media_files/2025/11/29/flights-indigo-2025-11-29-07-39-02.jpg)
IndiGo Flights Being Cancellations Across India
Indigo Flight Cancellations:: ന്യൂഡൽഹി: ജീവനക്കാരുടെ കുറവിനെത്തുടർന്ന് രാജ്യത്തുടനീളം ഇൻഡിഗോ എയർലൈൻസിന്റെ വിമാന സർവീസുകൾ വ്യാഴാഴ്ചയും താളം തെറ്റി. വ്യാഴാഴ്ച ഇതുവരെ റദ്ദാക്കിയത് നൂറിലേറെ സർവ്വീസുകളാണ്. ഇതിൽ ബെംഗളൂരുവിൽ നിന്ന് മാത്രം ഏകദേശം 73 സർവ്വീസുകൾ റദ്ദാക്കി. വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതോടെ നിരവധി യാത്രക്കാരാണ് ഡൽഹി, മുംബൈ, ബെംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ്, കൊച്ചി തുടങ്ങി പ്രധാന വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്.
Also Read:വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതിൽ ഡിജിസിഎ അന്വേഷണം; ഇൻഡിഗോ റദ്ദാക്കിയത് 150 സർവ്വീസുകൾ
സംഭവത്തിൽ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) അന്വേഷണത്തിന് ഉത്തരവിട്ടു. പ്രതിസന്ധിയുടെ കാരണവും ഇത് പരിഹരിക്കാനുള്ള നടപടികളും അടിയന്തരമായി വ്യക്തമാക്കാൻ ഇൻഡിഗോയോട് ഡിജിസിഎ ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ കുറവും, പൈലറ്റുമാരുടെ വിശ്രമസമയം സംബന്ധിച്ച പുതിയ ചട്ടങ്ങളും മോശം കാലാവസ്ഥയും ഒരേസമയം വന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ത്യയുടെ ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായതിനാൽ മിക്ക യാത്രക്കാരും ഇൻഡിഗോയെ ആശ്രയിക്കാറുണ്ട്. എന്നാൽ അടുത്തിടെ വിമാനം വൈകുന്നതും റദ്ദാക്കുന്നതും വഴിതിരിച്ചു വിടുന്നതുമായ പ്രശ്‌നങ്ങൾ യാത്രക്കാർ ചൂണ്ടികാട്ടിയിരുന്നു. എന്നാൽ ഈ തടസങ്ങൾ ഉടൻ പരിഹരിക്കുമെന്നാണ് ഇൻഡിഗോ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
അടുത്ത 48 മണിക്കൂറിനുള്ളിൽ പ്രശ്‌നങ്ങൾ പരിഹരിച്ച് സർവീസുകൾ സാധാരണ നിലയിലാക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.
യാത്രക്കാർ ദുരിതത്തിൽ
മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കിയതും മണിക്കൂറുകൾ വൈകിയതും കാരണം ഭക്ഷണവും വെള്ളവും പോലും കിട്ടാതെ യാത്രക്കാർ വലയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബെംഗളൂരു വിമാനത്താവളത്തിലാണ് യാത്രക്കാർ ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടത്. കൊൽക്കത്തയിൽ 10 വിമാനങ്ങൾ റദ്ദാക്കിയെന്നും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ 150 വിമാന സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. ആയിരത്തിലേറെ വിമാനങ്ങൾ വൈകി. ബെംഗളൂരുവിൽ മാത്രം 42 വിമാനങ്ങളും, കൊൽക്കത്തയിൽ 10 വിമാനങ്ങളും റദ്ദാക്കിയതായാണ് റിപ്പോർട്ട്. ചെക്കിൻ സോഫ്‌റ്റ്വെയർ തകരാർ എയർ ഇന്ത്യ വിമാന സർവ്വീസുകളെ ബാധിച്ചിരുന്നെങ്കിലും വേഗത്തിൽ അവ പരിഹരിക്കാനായതിനാൽ യാത്രക്കാരെ കാര്യമായി ബാധിച്ചിരുന്നില്ല. കഴിഞ്ഞ നവംബറിൽ മാത്രം ഇൻഡിഗോ 1,232 വിമാനങ്ങൾ റദ്ദാക്കിയിരുന്നുവെന്നും ഡിജിസിഎ കണക്കുകൾ സൂചിപ്പിക്കുന്നു.
Read More:പുടിൻ ഇന്ന് ഇന്ത്യയിൽ; യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ സമ്മർദ്ദം ശക്തമാക്കണമെന്ന് ഇന്ത്യയോട് യൂറോപ്യൻ രാജ്യങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us