വാ​രാ​ണ​സി: വാ​രാ​ണ​സി​യി​ൽ 70കാരിയായ ഫ്ര​ഞ്ച് വ​നി​ത പീ​ഡ​ന​ത്തി​നി​ര​യാ​യി. വാടകയ്ക്ക് താമസിച്ചിരുന്ന വീ​ടി​ന്‍റെ സു​ര​ക്ഷ​യ്ക്കു നി​യോ​ഗി​ച്ചി​രു​ന്ന ജീവനക്കാരനാണ് വ​യോ​ധി​ക​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​തെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

40 വ​ർ​ഷ​മാ​യി ഇവര്‍ വാ​രാ​ണ​സി​യി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. റൊഹാനിയയില്‍ ഒ​രു സം​ഘ​ട​ന​യി​ൽ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്ന ഇ​വ​രെ ക​ഴി​ഞ്ഞ ദി​വ​സം വീ​ടി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ചി​രു​ന്ന ആ​ൾ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വയോധികയുടെ മുറിയിലേക്ക് അതിക്രമിച്ച് കയറിയ ഇയാള്‍ ഫോണ്‍ പിടിച്ചുവാങ്ങിയ ശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍പോവുകയായിരുന്നു. മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യ സ്ത്രീ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇവരുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിയെ തിരിച്ചറിഞ്ഞതായും നിയമനടപടികള്‍ കൈക്കൊളളുമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ നിധിന്‍ തിവാരി വ്യക്തമാക്കി. സ്ഥലത്ത് നിന്നും ഫോറന്‍സിക് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ