scorecardresearch

വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി ഇൻഡിയോ, യാത്രക്കാർ പെരുവഴിയിൽ

റദ്ദാക്കിയവയിൽ മുംബൈ, ബെംഗളൂരു എന്നിവടങ്ങളിൽ നിന്നുള്ള സർവീസുകളും ഉൾപ്പെടുന്നു

റദ്ദാക്കിയവയിൽ മുംബൈ, ബെംഗളൂരു എന്നിവടങ്ങളിൽ നിന്നുള്ള സർവീസുകളും ഉൾപ്പെടുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Inigo

ഇൻഡിഗോ വിമാനങ്ങൾ സർവ്വീസ് റദ്ദാക്കി

മുംബൈ: രാജ്യത്ത് ഇൻഡിഗോയുടെ നൂറിലധികം സർവീസുകൾ റദ്ദാക്കി. ജീവനക്കാരുടെ കുറവ് മൂലമാണ് ഇത്രയധികം സർവ്വീസുകൾ കൂട്ടത്തോടെ റദ്ദാക്കേണ്ടി വന്നത്. റദ്ദാക്കിയവയിൽ മുംബൈ, ബെംഗളൂരു എന്നിവടങ്ങളിൽ നിന്നുള്ള സർവീസുകളും ഉൾപ്പെടുന്നു. ഇതോടെ നിരവധി യാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. 

Advertisment

സംഭവത്തിൽ ഇൻഡിഗോ വിമാനക്കമ്പനിയോട് വ്യോമയാന മന്ത്രാലയം വിശദീകരണം തേടി.രാജ്യത്തെ ഏറ്റവും വലിയ ബജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോ, തങ്ങളുടെ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ക്രൂവിനെ കണ്ടെത്താൻ ബുദ്ധിമുട്ടുന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 

Also Read:സഞ്ചാർ സാഥി ആപ്പിൽ യുടേൺ, ഭേദഗതിക്ക് തയ്യാറെന്ന് കേന്ദ്ര സർക്കാർ; നടപടി വ്യാപക എതിർപ്പിന് പിന്നാലെ

വിമാനങ്ങൾ റദ്ദാക്കിയ സംഭവം ഇൻഡിഗോ അധികൃതർ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട. സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് സർവ്വീസുകൾ റദ്ദാക്കിയതെന്നാണ് കമ്പനി അധികൃതർ നൽകുന്ന വിശദീകരണം. സാങ്കേതിക തകരാർ, വിമാനത്താവളങ്ങളിലെ തിരക്ക്, പ്രവർത്തനപരമായ ആവശ്യകതകൾ എന്നിവ ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിമാന സർവീസുകൾ ഒഴിവാക്കാനാകാത്ത വിധം വൈകുകയും ചിലത് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്- എയർലൈൻ വക്താവ് പ്രസ്താവനയിൽ അറിയിച്ചു.

Advertisment

Also Read:ഭർത്താവിന് നൽകിയ സമ്മാനങ്ങൾ തിരികെ ലഭിക്കാൻ വിവാഹമോചിതരായ മുസ്ലീം സ്ത്രീകൾക്ക് അർഹതയുണ്ട്: സുപ്രീം കോടതി

ഫ്‌ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം നടപ്പാക്കിയതിനുശേഷം ഇൻഡിഗോ കടുത്ത ക്രൂ ക്ഷാമം നേരിടുന്നുണ്ടെന്ന്  പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ബുധനാഴ്ച രാജ്യത്തെ വിമാനത്താവളങ്ങളിൽ നിന്നായി നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്തതോടെ ക്ഷാമം കൂടുതൽ രൂക്ഷമാവുകയും ചെയ്തുവെന്ന പിടിഐ റിപ്പോർട്ട് ചെയ്യുന്നു

Also Read:പ്രധാനമന്ത്രിയുടെ സ്വകാര്യ അത്താഴവിരുന്ന് മുതൽ രാഷ്ട്രപതിയുടെ വിരുന്നുവരെ: പുടിനെ വരവേൽക്കാനൊരുങ്ങി രാജ്യം

സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഡാറ്റ പ്രകാരം, പ്രധാനപ്പെട്ട ആഭ്യന്തര വിമാനത്താവളങ്ങളിലെ ഇൻഡിഗോയുടെ ഓൺ-ടൈം പെർഫോമൻസ് ചൊവ്വാഴ്ച 35 ശതമാനമായി കുറഞ്ഞു. ഇതേ കാലയളവിൽ എയർ ഇന്ത്യ 67.2 ശതമാനവും, സ്‌പൈസ്ജെറ്റ് 82.50 ശതമാനവും ഒടിപി രേഖപ്പെടുത്തി.

Read More:കുന്നോളം കരുതൽ; വീരമൃത്യു വരിച്ച സൈനികന്റെ മകളുടെ വിവാഹം ഏറ്റെടുത്ത്് നടത്തി സഹപ്രവർത്തകർ

Indigo Airlines

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: