ബെംഗളൂരു: കന്നഡ ടിവി സീരിയല്‍ കണ്ട് അനുകരിക്കാന്‍ ശ്രമിച്ച ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം. സീരിയലിനെ പോലെ ദേഹത്ത് തീ കൊളുത്തിയ പെണ്‍കുട്ടി വെന്തുമരിച്ചു. നവംബര്‍ 11ന് ദേവനാഗിരി ജില്ലയിലെ ഹരിഹരയില്‍ നടന്ന സംഭവമാണെങ്കിലും ഇന്നാണ് പുറംലോകമറിഞ്ഞത്. ദരിദ്ര കുടുംബമാണ് പെണ്‍കുട്ടിയുടേത്.
പ്രാര്‍ത്ഥന എന്ന പെണ്‍കുട്ടിക്കാണ് ഈ ദുരന്തം നേരിട്ടത്. കന്നഡ ചാനലിലെ പ്രശസ്തമായ ‘നന്ദിനി’ ഷോ കണ്ട പെണ്‍കുട്ടി ഷോയിലെ കഥാപാത്രം കാണിച്ചപോലെ തീകൊളുത്തിയ ശേഷം കെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ തീ പടര്‍ന്നുപിടിച്ചതോടെ പെണ്‍കുട്ടിക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു.
സെന്റ് മേരീസ് കോൺവെന്റ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച പ്രാർത്ഥന. തീപിടിച്ചാൽ അപകടമുണ്ടാകുമെന്ന് തിരിച്ചറിവില്ലാതെ തമാശയായാണ് പെൺകുട്ടി ഇങ്ങനെ പ്രവർത്തിച്ചതെന്ന് പൊലീസ് പറയുന്നു.