/indian-express-malayalam/media/media_files/uploads/2023/06/police-van-2-1.jpeg)
police-van
ലക്‌നൗ: ഗുജറാത്ത് ആസ്ഥാനമായുള്ള വ്യവസായിയുടെ ജീവനക്കാരനില്‍ നിന്ന് 1.40 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഏഴ് പൊലീസുകാരെ ഉത്തര്‍പ്രദേശ് പൊലീസ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഔറയ്യ ജില്ലയില്‍ ബന്ദ ആസ്ഥാനമായുള്ള വ്യവസായിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റിലായിരുന്നു. ഇതിന് രണ്ട് ദിവസത്തിന് ശേഷമാണ് സംഭവത്തില്‍ ഏഴ് പൊലീസുകാരെ സള്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
ഏഴ് പൊലീസുകാരില്‍ ഒരു സ്റ്റേഷന്‍ ഹൗസ് ഓഫീസറും മൂന്ന് സബ് ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടുന്നു. എസ്എച്ച്ഒ രമാ കാന്ത് ദുബെ, സബ് ഇന്‍സ്‌പെക്ടര്‍മാരായ സുശീല്‍ കുമാര്‍, മഹേഷ് കുമാര്‍, ഉത്കര്‍ഷ് ചതുര്വേദി കോണ്‍സ്റ്റബിള്‍മാരായ മഹേന്ദ്ര കുമാര്‍ പട്ടേല്‍, കപില്‍ ദേവ് പാണ്ഡെ, ശിവചന്ദ് എന്നിവരും. വാരാണസി ജില്ലയിലെ ഭേലുപൂര്‍ പോലീസ് സ്റ്റേഷനിലാണ് എല്ലാവരെയും നിയമിച്ചിരുന്നത്.
1.40 കോടി രൂപയുടെ കവര്‍ച്ച കേസില്‍ അന്വേഷണം തുടരുകയാണെന്നും ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു, എന്നാല്‍ പിരിച്ചുവിട്ട ഏഴ് പൊലീസുകാര്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല.
''ഏഴ് പോലീസുകാരെയും ആദ്യം അന്വേഷണ വീഴ്ചയുടെ പേരില്‍ സസ്പെന്‍ഡ് ചെയ്തു, പിന്നീട് അന്വേഷണത്തില്‍ അവര്‍ ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തി. ഇവരെ പൊലീസ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. കവര്‍ച്ച കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്, ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അവര്‍ക്കെതിരെ നടപടിയെടുക്കും. അഡീഷണല്‍ കമ്മീഷണര്‍ ഓഫ് പോലീസ് (വാരണാസി) സന്തോഷ് കുമാര്‍ സിംഗ് പറഞ്ഞു:
മെയ് 31 ന് ഭേലുപൂര്‍ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട കാറില്‍ നിന്ന് 92.94 ലക്ഷം രൂപ കണ്ടെടുത്തതായി വാരണാസി പൊലീസ് പറഞ്ഞു. സംഭവത്തില്‍ സംശയം തോന്നിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. മെയ് 27 ന് ഭേലുപൂരിലെ വാടക ഫ്ളാറ്റില്‍ താമസിച്ചിരുന്ന ഗുജറാത്ത് സ്വദേശിയായ വ്യവസായിയുടെ ജീവനക്കാരന്‍ മോഷണം നടത്തിയതായി അന്വേഷണത്തില്‍ പൊലീസിന് മനസ്സിലായി. മെയ് 27 ന് വാടകയ്ക്ക് എടുത്ത ഫ്‌ലാറ്റില്‍ നിന്ന് കൊള്ളയടിച്ച പണത്തിന്റെ ഭാഗമാണ് കണ്ടെടുത്ത പണം എന്ന് ഗുജറാത്ത് ആസ്ഥാനമായുള്ള വ്യവസായിയുമായും അദ്ദേഹത്തിന്റെ ജീവനക്കാരുമായും പോലീസ് ബന്ധപ്പെട്ടതായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ജൂണ്‍ 4 ന്, ബിസിനസുകാരന്റെ ജോലിക്കാരനും ഗുജറാത്ത് നിവാസിയുമായ വിക്രം സിംഗ്, വാരണാസി സ്വദേശിയായ മന്തു റായിക്കും അജ്ഞാതരായ 12 പേര്‍ക്കുമെതിരെ ഭേലുപൂര്‍ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പണം കണ്ടെടുത്ത വാഹനം മന്തു റായിയുടേതായിരുന്നു എന്നതാണ് ശ്രദ്ധേയം. ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയതിന് ഏഴ് പോലീസുകാരെയാണ് ആദ്യം സസ്പെന്‍ഡ് ചെയ്തത്. വാടകയ്ക്കെടുത്ത ഫ്ളാറ്റിന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, മെയ് 27 ന് പരാതിക്കാരന്റെ വീട്ടിലേക്ക് പൊലീസ് ജീപ്പുമായി മന്തു റായിയുടെ വാഹനം പോകുന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി അഡീഷണല്‍ പോലീസ് കമ്മീഷണര്‍ സിംഗ് പറഞ്ഞു. കവര്‍ച്ചയില്‍ പൊലീസുകാരുടേതുള്‍പ്പെടെയുള്ള പങ്ക് മന്തു റായി ചോദ്യം ചെയ്യലില്‍ പറഞ്ഞതായി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സംഭവത്തിന് ശേഷം വ്യവസായി സര്‍ക്കാരിലെ മുതിര്‍ന്ന അധികാരികളെ സമീപിക്കാന്‍ തുടങ്ങി. മെയ് 31 ന് പണത്തിന്റെ വലിയൊരു ഭാഗം തിരിച്ചുപിടിച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ തന്നെ വിഷയം അവസാനിപ്പിക്കാമെന്ന് കുറ്റാക്കാരായവര്‍ കരുതിയതായി ''ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തില്‍ മന്തു റായ്, ഘനശ്യാം, പ്രദീപ്, വസീം എന്നീ നാല് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ഭേലുപൂര്‍ എസ്എച്ച്ഒ രാജേഷ് കുമാര്‍ സിംഗ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.