/indian-express-malayalam/media/media_files/uploads/2017/02/railwayindian-railways-7591.jpg)
ന്യൂഡല്‍ഹി: ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന റെയിൽവേ ബജറ്റില്‍ ട്രെയിന്‍ യാത്രാ നിരക്ക് വര്‍ധന സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ട്രെയിന്‍ യാത്രാ നിരക്കില്‍ 7 ശതമാനം വരെ വർധനവുണ്ടാകുമെന്നാണ് കരുതുന്നത്. 2017-2018 വര്‍ഷത്തിലാണ് നിരക്ക് വർധന പ്രാബല്യത്തില്‍ വരിക. സബ്സിഡി കിട്ടുന്ന യാത്രയേയും നോണ്‍ എസി യാത്രക്കാരെയും വർധനവ് പ്രതികൂലമായി ബാധിക്കും.
1.72 ലക്ഷം കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വേയുടെ വരുമാനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 12,000 കോടിയുടെ കുറവാണ് ഈ വര്‍ഷം ഉണ്ടായത്. നിരക്ക് വർധനവ് ഉണ്ടായാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വേ ലാഭത്തിലേക്ക് നീങ്ങും. 16,000 കോടി അധികവരുമാനത്തോടെ 1.88 ലക്ഷം കോടിയാണ് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ റെയില്‍വേ പ്രതീക്ഷിക്കുന്ന വരുമാനം.
സാധാരണ ഫെബ്രുവരി 28 ന് ബജറ്റ് അവതരിപ്പിക്കുന്ന ഇതാദ്യമായാണ് ഒന്നാം തീയതി അവതരിപ്പിക്കുന്നത്. ഫെബ്രുവരി 26 ന് അവതരിപ്പിച്ചുവന്ന റെയിൽവേ ബജറ്റ് ഇത്തവണ മുതൽ പൊതുബറ്റിനൊപ്പമാണ് അവതരിപ്പിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.