scorecardresearch

ബൈഡന് വെള്ളി ഗണപതി, ഭാര്യക്ക് വജ്രം; മോദിയുടെ സമ്മാനപ്പെട്ടിയിൽ മൈസൂരിന്റെ സുഗന്ധവും കശ്‍മീരിന്റെ കരവിരുതും

ഒരു വെള്ളി ഗണപതി വിഗ്രഹം, ഒരു എണ്ണ വിളക്ക്, 10 ചെറിയ വെള്ളി പെട്ടികള്‍ എന്നിവയാണ് പെട്ടിയിൽ ഉണ്ടായിരുന്നത്

ഒരു വെള്ളി ഗണപതി വിഗ്രഹം, ഒരു എണ്ണ വിളക്ക്, 10 ചെറിയ വെള്ളി പെട്ടികള്‍ എന്നിവയാണ് പെട്ടിയിൽ ഉണ്ടായിരുന്നത്

author-image
WebDesk
New Update
Narendra Modi | Joe Biden | US Visit | നരേന്ദ്ര മോദി

ജോ ബൈഡൻ ഒരുക്കിയ അത്താഴ വിരുന്നിൽ വച്ചാണ് നരേന്ദ്ര മോദി സമ്മാനം കൈമാറിയത്

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്നേഹ സമ്മാനം. വൈറ്റ്ഹൗസിലെത്തിയ മോദിക്ക് ബൈഡൻ ഒരുക്കിയ അത്താഴ വിരുന്നിൽ വച്ചാണ് പ്രധാനമന്ത്രി സമ്മാനം കൈമാറിയത്.

Advertisment

രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയായ ശിൽപി കൈകൊണ്ട് നിര്‍മ്മിച്ച പ്രത്യേക ചന്ദനപ്പെട്ടിയാണ് മോദി യുഎസ് പ്രസിഡന്റിന് സമ്മാനമായി നൽകിയത്. കർണാടകയിലെ മൈസൂരിൽ നിന്നെത്തിച്ച ചന്ദന മരത്തിൽ മനോഹരമായ കൊത്തുപണികളാൽ തീർത്തതാണ് ചന്ദനപ്പെട്ടി. ഒരു വെള്ളി ഗണപതി വിഗ്രഹം, ഒരു എണ്ണ വിളക്ക്, 10 ചെറിയ വെള്ളി പെട്ടികള്‍ എന്നിവയാണ് പെട്ടിയിൽ ഉണ്ടായിരുന്നത്.

Advertisment

പഞ്ചാബിൽ നിന്നുള്ള നെയ്യ്, ജാർഖണ്ഡിൽ നിന്ന് കൈകൊണ്ട് നെയ്ത ടെക്‌സ്ചർ ടസാർ സിൽക്ക് തുണി, ഉത്തരാഖണ്ഡിൽ നിന്നുള്ള നീണ്ട അരി, മഹാരാഷ്‌ട്രയിൽ നിന്നുള്ള ശർക്കര, പശ്ചിമ ബംഗാളിലെ കരകൗശല വിദഗ്ധര്‍ കൈകൊണ്ട് നിര്‍മ്മിച്ച ഒരു വെള്ളി നാളികേരം, മൈസൂരില്‍ നിന്ന് സുഗന്ധമുള്ള ചന്ദനത്തടി, തമിഴ്‌നാട്ടില്‍ നിന്നുളള എള്ള്, രാജസ്ഥാനില്‍ നിന്നുള്ള സ്വര്‍ണ നാണയം, രാജസ്ഥാന്‍ കരകൗശലത്തൊഴിലാളികള്‍ നിര്‍മ്മിച്ച വെള്ളി നാണയം, ഗുജറാത്തില്‍ നിന്നുള്ള ഉപ്പ് എന്നിവയായിരുന്നു 10 വെള്ളി പെട്ടികളിൽ ഉണ്ടായിരുന്നത്.

‘ദ ടെൻ പ്രിൻസിപ്പൽ ഉപനിഷദ്’ എന്ന പുസ്തകത്തിന്റെ കോപ്പി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ജോ ബൈഡന് സമ്മാനിച്ചു. ഇന്ത്യൻ ഉപനിഷത്തുകളുടെ ഇംഗ്ലീഷ് വിവർത്തനമാണ് ‘ദ ടെൻ പ്രിൻസിപ്പൽ ഉപനിഷദ്’. 1937ലാണ് ശ്രീ പുരോഹിത് സ്വാമിയുമായി ചേർന്ന് എഴുതിയ ഇന്ത്യൻ ഉപനിഷത്തുകളുടെ ഇംഗ്ലീഷ് വിവർത്തനം ഐറിഷ് കവി വില്യം ബട്‌ലർ യീറ്റ്സ് പ്രസിദ്ധീകരിച്ചത്. യീറ്റ്സിന്റെ ആരാധകനാണ് യുഎസ് പ്രസിഡന്റ് ബൈഡന്‍.

ലാബിൽ നിർമ്മിച്ച 7.5 കാരറ്റ് ഹരിത വജ്രമാണ് യുഎസ് പ്രഥമ വനിത ജിൽ ബൈഡന് നരേന്ദ്ര മോദി സമ്മാനിച്ചത്. സൗരോജം, കാറ്റ് വൈദ്യുതി എന്നിവ പോലുള്ള പരിസ്ഥിതി സൗഹാര്‍ദ്ദ വഴികളിലൂടെയാണ് ഈ വജ്രം നിർമ്മിച്ചിരിക്കുന്നത്. കശ്മീരിലെ അതിവിദഗ്ധരായ കരകൗശല വിദഗ്ധർ നിർമ്മിച്ച പെട്ടിയിലാണ് വജ്രം സമ്മാനിച്ചത്.

Narendra Modi United States Of America

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: