/indian-express-malayalam/media/media_files/2025/09/25/6g-2025-09-25-17-37-14.jpg)
എക്സ്‌പ്രസ് ഫൊട്ടോ
സൂപ്പർഫാസ്റ്റ് ആറാം തലമുറ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്കായി (6ജി) ആധികം കാത്തിരിക്കേണ്ടി വരില്ലെന്ന് ക്വാൽകോം സിഇഒ ക്രിസ്റ്റ്യാനോ അമോൻ. 6 ജി ഉപകരണങ്ങളുടെ ആദ്യ തരംഗം 2028 ൽ തന്നെ എത്തിയേക്കുമെന്ന് ക്വാൽകോമിന്റെ വാർഷിക പരിപാടിയിൽ ക്രിസ്റ്റ്യാനോ അമോൻ പറഞ്ഞു.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 6ജി കണക്റ്റിവിറ്റിയുള്ള ഉപകരണങ്ങൾക്കായി കമ്പനി തയ്യാറെടുക്കുകയാണ്. 6ജിയുടെ വേഗതയും മറ്റു കഴിവുകളും പരീക്ഷിക്കാൻ രൂപകൽപ്പന ചെയ്‌ത പ്രീ-കൊമേഴ്‌സ്യൽ മോഡലുകളായിരിക്കും ഇതെന്നാണ് ക്വാൽകോം സിഇഒ വ്യക്തമാക്കുന്നത്. കുറച്ചു കാലമായി കമ്പനി ഇതിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ഫോൺ നഷ്ടപ്പെട്ടാൽ എന്തു ചെയ്യും? നിർദേശവുമായി കേരള പൊലീസ്
അതേസമയം, കഴിഞ്ഞ ഏതാനും വർഷങ്ങൾക്കു മുൻപാണ് രാജ്യത്ത് 5 ജി അവതരിപ്പിച്ചത്. ഭൂരിഭാഗം പുതിയ എല്ലാ സ്മാർട്ട്‌ഫോണുകളും 5ജി പിന്തുണയ്ക്കുന്നുണ്ടെങ്കിലും 5ജി ഇപ്പോഴും മിക്ക സ്ഥലങ്ങളിലും എത്തിയിട്ടില്ലാ എന്നതാണ് വാസ്തവം. ഉപഭോക്താക്കൾക്കിടയിൽ 5ജിയുടെ സ്വീകാര്യതയും താരതമ്യേന കുറവാണ്.
Also Read: ആപ്പിൾ സ്റ്റോറിനു മുന്നിൽ കൂട്ടത്തല്ല്; ഐഫോൺ 17 വാങ്ങാൻ തിക്കും തിരക്കും
സ്ട്രാറ്റജി അനലിറ്റിക്സ് പ്രകാരം, ലോകമെമ്പാടുമുള്ള ഏഴു പേരിൽ ഒരാൾ മാത്രമാണ് നിലവിൽ 5ജി സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നത്. എന്നാൽ 6ജി, സ്മാർട്ട്‌ഫോണുകൾ, ഡ്രൈവർലെസ് കാറുകൾ, സ്മാർട്ട് ഗ്ലാസുകൾ, ഓഗ്‌മെന്റഡ്, വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റുകൾ തുടങ്ങി പരസ്പരബന്ധിതമായ ഉൽപ്പന്നങ്ങളുടെ കൂടുതൽ വിപുലമായ എക്കോസിസ്റ്റം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read More: 97 ശതമാനം ഇന്ത്യക്കാരും ദിവസവും 'റീൽസ്' കാണുന്നവർ; ടിവിയോട് താൽപര്യം കുറഞ്ഞെന്ന് പഠനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us