scorecardresearch

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ വൻ ആക്രമണം: 67 പേരെ വധിച്ചതായി പാക് സൈന്യം

പ്രവിശ്യയിലുടനീളം ഒരേസമയം ആക്രമണം നടത്തിയതായും 84 സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചതായും ബി.എൽ.എ അവകാശപ്പെട്ടു

പ്രവിശ്യയിലുടനീളം ഒരേസമയം ആക്രമണം നടത്തിയതായും 84 സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചതായും ബി.എൽ.എ അവകാശപ്പെട്ടു

author-image
WebDesk
New Update
Balochisthan

File Photo

ക്വറ്റ: പാക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനിൽ വിഘടനവാദികൾ നടത്തിയ ഏകോപിത ആക്രമണങ്ങൾക്ക് പിന്നാലെ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ 67 ഭീകരർ കൊല്ലപ്പെട്ടു. ശനിയാഴ്ച വിവിധ നഗരങ്ങളിലായി നടന്ന ആക്രമണങ്ങളിൽ 10 സുരക്ഷാ ഉദ്യോഗസ്ഥരും 11 സാധാരണക്കാരും കൊല്ലപ്പെട്ടതായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

Advertisment

Also Read:സമാധാനം അകലെയോ? ഗാസയിൽ വീണ്ടും ഇസ്രായേൽ ആക്രമണം, 30 മരണം

നിരോധിത വിഘടനവാദി സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി  ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പ്രവിശ്യയിലുടനീളം ഒരേസമയം ആക്രമണം നടത്തിയതായും 84 സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചതായും ബി.എൽ.എ അവകാശപ്പെട്ടു. എന്നാൽ ഈ അവകാശവാദം സൈന്യം തള്ളിക്കളഞ്ഞു.

ഗ്വാദറിലെ ആക്രമണം

തുറമുഖ നഗരമായ ഗ്വാദറിൽ അതിഥി തൊഴിലാളികളുടെ ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് സ്ത്രീകളും മൂന്ന് കുട്ടികളും ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു. ഇവിടെ നടന്ന പ്രത്യാക്രമണത്തിൽ ആറ് ഭീകരരെ സുരക്ഷാ സേന വധിച്ചു.

ബലൂചിസ്ഥാനിലെ നോഷ്‌കി ജില്ലയിൽ മുതിർന്ന സിവിൽ അഡ്മിനിസ്‌ട്രേറ്ററെ ഭീകരർ തട്ടിക്കൊണ്ടുപോയി. താൻ ഭീകരരുടെ കസ്റ്റഡിയിലാണെന്ന് വ്യക്തമാക്കുന്ന ഇദ്ദേഹത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Also Read:യുഎസുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ഇറാൻ; മിസൈൽ പദ്ധതികളിൽ വിട്ടുവീഴ്ചയില്ലെന്ന് വിദേശകാര്യമന്ത്രി

പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിൽ ഭീകരർ പ്രധാന റോഡുകൾ ഉപരോധിക്കുകയും അതീവ സുരക്ഷാ മേഖലയ്ക്ക് സമീപം സ്‌ഫോടനങ്ങൾ നടത്തുകയും ചെയ്തു. എന്നാൽ പിന്നീട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു.

Also Read:ഇറാനിൽ പ്രക്ഷോഭം ശക്തമാകുന്നു; യുഎസ് സൈനിക നീക്കങ്ങൾക്കിടെ ഇന്ത്യയുടെ ഡെപ്യൂട്ടി എൻഎസ്എ ടെഹ്റാനിൽ

ആക്രമണത്തെ ശക്തമായി അപലപിച്ച പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്വി, ഭീകരരെ ധീരമായി നേരിട്ട സുരക്ഷാ സേനയെ പ്രശംസിച്ചു. ഇറാൻ, അഫ്ഗാനിസ്ഥാൻ അതിർത്തികളോട് ചേർന്നുകിടക്കുന്ന ബലൂചിസ്ഥാനിൽ പതിറ്റാണ്ടുകളായി വിഘടനവാദി പ്രക്ഷോഭങ്ങൾ നിലനിൽക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം നടന്ന വിവിധ സൈനിക നീക്കങ്ങളിൽ 41 ഭീകരരെ വധിച്ചതായി പാക് സൈന്യം നേരത്തെ അറിയിച്ചിരുന്നു. നിലവിൽ പ്രവിശ്യയിലെ ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

Read More:ഗ്രീൻലാൻഡ് വിഷയത്തിൽ ഒടുവിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി ട്രംപ്; യൂറോപ്യൻ രാജ്യങ്ങൾക്കെതിരായ തീരുവ പിൻവലിച്ചു

Pakistan Army Pakistan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: