ന്യൂഡൽഹി: 65-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് വിധി നിര്‍ണയിച്ചത്. 321 ഫീച്ചർ സിനിമകളാണ് പരിഗണിച്ചത്.

മോമിലെ അഭിനയത്തിന് ശ്രീദേവിയെ മികച്ച നടിയായി തിരഞ്ഞെടുത്തു. ബംഗാളി താരം ഋഥി സെൻ ആണ് മികച്ച നടൻ. അസമീസ് സിനിമയായ വില്ലേജ് റോക്സ്റ്റാർ ആണ് മികച്ച ചിത്രം. വിനോദ് ഖന്നയ്ക്ക് ദാദാ സാഹബ് ഫാൽക്കെ അവാർഡ് ലഭിച്ചു.

മലയാള സിനിമകളും ഇത്തവണത്തെ അവാർഡ് നിർണയത്തിൽ നിറഞ്ഞുനിന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയിലെ അഭിനയത്തിന് ഫഹദ് ഫാസിൽ മികച്ച സഹനടനുളള അവാർഡ് സ്വന്തമാക്കി. ഭയാനകം സിനിമയിലൂടെ ജയരാജ് മികച്ച സംവിധായകനായി. യേശുദാസ് ആണ് മികച്ച ഗായകൻ. വിശ്വാസപൂർവം മൻസൂർ സിനിമയിലെ പോയി മറഞ്ഞ കാലം എന്ന ഗാനത്തിനാണ് യേശുദാസിന് 8-ാമത്തെ ദേശീയ പുരസ്കാരം ലഭിച്ചത്. മികച്ച തിരക്കഥാകൃത്തായി സജീവ് പാഴൂർ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും) തിരഞ്ഞെടുത്തു.

തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് മികച്ച മലയാള ചിത്രം. രണ്ടാം തവണയാണ് ദിലീഷ് പോത്തന്റെ ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിക്കുന്നത്. മലയാള ചിത്രം ടേക്ക് ഓഫിലെ മികച്ച അഭിനയത്തിന് പാർവ്വതിക്ക് പ്രത്യേക പരാമർശം ലഭിച്ചു. തൊണ്ടിമുതലും ദൃക്സാക്ഷിയും ചിത്രത്തിലെ അഭിനയത്തിന് ഫഹദിനെയും ജൂറി ചെയർമാൻ പ്രശംസിച്ചു. ആളൊരുക്കത്തിലെ അഭിനയത്തിന് ഇന്ദ്രസിനെ മികച്ച നടനായി പരിഗണിച്ചിരുന്നുവെന്ന് ജൂറി ചെയർമാൻ പറഞ്ഞത് മലയാള സിനിമയ്ക്ക് മറ്റൊരു അഭിമാനമായി. മലയാള സിനിമകൾ മികച്ച നിലവാരം പുലർത്തുന്നതായും ചെയർമാൻ ശേഖർ കപൂർ പറഞ്ഞു.

വാട്ടർ ബേബിയാണ് നോൺ ഫീച്ചർ ഫിലിം. മികച്ച അഡ്വൈഞ്ചർ ചിത്രം ലഡാക് ചലേ റിക്ഷാവാലേയാണ്. മികച്ച സാമൂഹ്യപ്രസക്തിയുളള ചിത്രം ഐ ആം ബോണി. മലയാളിയായ അനീസ് സംവിധാനം ചെയ്ത സ്ലേവ് ജനസിസിന് ഡോക്യുമെന്ററി വിഭാഗത്തിൽ പുരസ്കാരം. പണിയ സമുദായത്തെ കുറിച്ചുളള ചിത്രമാണ് ‘സ്ലേവ് ജനസിസ്’.

65-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം

മികച്ച ചിത്രം: വില്ലേജ് റോക്സ്റ്റാർ (അസമീസ്)

മികച്ച സംവിധായകൻ: ജയരാജ് (ചിത്രം-ഭയാനകം)

മികച്ച നടൻ: ഋഥി സെൻ (ചിത്രം-നഗർ കീർത്തൻ)

മികച്ച നടി: ശ്രീദേവി (ചിത്രം-മോം)

മികച്ച സഹനടൻ: ഫഹദ് ഫാസിൽ (ചിത്രം-തൊണ്ടിമുതലും ദൃക്സാക്ഷിയും)

മികച്ച സഹനടി: ദിവ്യ ദത്ത് (ചിത്രം- ഇറാദ)

മികച്ച മലയാള ചിത്രം: തൊണ്ടിമുതലും ദൃക്സാക്ഷിയും

മികച്ച ഹിന്ദി ചിത്രം: ന്യൂട്ടൺ

മികച്ച തമിഴ് ചിത്രം: ടു ലെറ്റ്

മികച്ച ബംഗാളി ചിത്രം: മയൂരാക്ഷി

മികച്ച ജനപ്രിയ ചിത്രം: ബാഹുബലി 2

മികച്ച തിരക്കഥാകൃത്ത്: സജീവ് പാഴൂർ (തൊണ്ടിമുതലും ദൃക്സാക്ഷിയും)

മികച്ച ഗായകൻ: യേശുദാസ് (പോയി മറഞ്ഞ കാലം, ചിത്രം: വിശ്വാസപൂർവ്വം മൻസൂർ)

മികച്ച ഗായിക: സാഷാ തിരുപതി (വാൻ വറുവാൻ, ചിത്രം- കാട്രു വെളിയിടൈ)

മികച്ച ഛായാഗ്രാഹകൻ: നിഖിൽ എസ്.പ്രവീൺ (ചിത്രം-ഭയാനകം)

മികച്ച അവലംബിത തിരക്കഥ: ജയരാജ് (ഭയാനകം)

സാമൂഹ്യ പ്രസക്തിയുളള ചിത്രം: ആളൊരുക്കം

മികച്ച പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ (ടേക്ക് ഓഫ്)

മികച്ച വിഷ്വൽ എഫക്ട്സ്: ബാഹുബലി 2

മികച്ച സംഘട്ടന സംവിധാനം: അബ്ബാസ് അലി മോഗുൽ (ചിത്രം- ബാഹുബലി 2)

മികച്ച സംഗീത സംവിധാനം: എ.ആർ.റഹ്മാൻ (ചിത്രം-കാട്ര് വെളിയിടൈ)

മികച്ച പശ്ചാത്തല സംഗീതം: എ.ആർ.റഹ്മാൻ (ചിത്രം-മോം)

മികച്ച കൊറിയോഗ്രഫി: ഗണേശ് ആചാര്യ (ചിത്രം- ടോയ്‌ലെറ്റ് ഏക് പ്രേം കഥ)

മികച്ച അന്ത്രോപോലോജിക്കല്‍ ചിത്രം: നെയിം പ്ലേസ് അനിമല്‍ തിംഗ് (സംവിധായകന്‍ നിതിൻ, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മകനാണ്)

ഷോർട് ഫിലിം ഫിക്ഷൻ: മയ്യത്ത് (മറാഠി)

മികച്ച ചലച്ചിത്ര നിരൂപകൻ: ഗിരിധർ ഝാ

സാമൂഹ്യപ്രസക്തിയുളള ചിത്രം: ഐ ആം ബോണി

മികച്ച കുട്ടികളുടെ ചിത്രം: മോർഖ്യ

മികച്ച ഡോക്യുമെന്ററി: സ്ലേവ് ജനസിസ് ( അനീസ് കെ.മാപ്പിള)

മികച്ച ശബ്ദലേഖനം, ശബ്ദമിശ്രണം: സനൽ ജോർജ്, ജസ്റ്റിൻ എ.ജോസ് (വിൻഡ്)

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook