ഫ്രഞ്ച് ഏവിയേഷൻ കമ്പനിയായ ദസോയിലെ ജീവനക്കാരൻ അതിവേഗം കുതിക്കുന്ന യുദ്ധവിമാനത്തിൽ നിന്ന് താഴേക്ക് ചാടി. മണിക്കൂറിൽ 500 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന റാഫേൽ യുദ്ധവിമാനത്തിൽ നിന്നാണ് ഇയാൾ ചാടിയത്. കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന സംഭവത്തിന്റെ റിപ്പോർട്ട് ഇപ്പോഴാണ് അധികൃതർ പുറത്ത് വിട്ടത്.

മിലിട്ടറി ഏവിയേഷനിൽ യാതൊരു മുൻപരിചയവുമില്ലാത്ത ഇയാൾക്ക് സഹപ്രവർത്തകർ ഒരു സർപ്രൈസ് ഒരുക്കുകയായിരുന്നു. എയർ ബേസിലെത്തിയ ശേഷമാണ് സംഭവം ഇദ്ദേഹമറിയുന്നത് അതിവേഗത്തിൽ പറക്കുന്ന റാഫേലിൽ ഒരു യാത്രയാണെന്ന്. ഇതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായ ആളുടെ ഹൃദമിടിപ്പും വർധിക്കാൻ തുടങ്ങി.

Also Read: കേരളത്തിൽ ഇന്ന് 8 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; രോഗം ഭേദമായത് 13 പേർക്ക്

വിമാനത്തിൽ കയറിയതും തന്റെ കയ്യിൽ കെട്ടിയ വാച്ചിൽ ഹൃദമിടിപ്പ് കൂടുന്നത് കണ്ട ഇദ്ദേഹം ടേക്ക് ഓഫ് ചെയ്ത് കുറച്ച് നേരത്തിന് ശേഷം വെപ്രാളത്തിൽ കയറി പിടിച്ചത് എജക്ട് ബട്ടണിൽ. മണിക്കൂറിൽ 500 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന യുദ്ധവിമാനം 2500 അടി ഉയരത്തിലെത്തിയപ്പോഴായിരുന്നു യാത്രികന്റെ ഭയവും കൊടുമുടിയിലെത്തിയത്.

അറിയാതെ എജക്ട് ബട്ടണിൽ ഞെക്കിയതോടെ യാത്രികൻ വിമാനത്തിൽ നിന്ന് സ്വയം പുറന്തള്ളപ്പെട്ടു. എല്ലാം സംഭവിച്ചത് സെക്കൻഡുകളുടെ വ്യത്യാസത്തിൽ. വിമാനത്തിന്റെ റൂഫും തകർത്ത് പുറത്തേക്ക് പോയ ഇദ്ദേഹം പാരച്ചൂട്ടിൽ ജർമ്മൻ അതിർത്തിയിലാണ് ലാൻഡ് ചെയ്തത്.

വായുവിനെ പ്രതിരോധിക്കുന്ന കവചം പോയെങ്കിലും വലിയ അപകടമുണ്ടാക്കാതെ പൈലറ്റിന്റെ സംയോചിതമായ ഇടപ്പെടലിൽ വിമാനവും ലാൻഡ് ചെയ്യിക്കുകയായിരുന്നു. എന്നാൽ പൈലറ്റിന് സാരമല്ലാത്ത പരുക്ക് പറ്റി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook