ലഖ്‌നൗ: ഉത്തർപ്രദേശ് സർക്കാരിന് കീഴിലെ ഗോരഖ്പൂർ ബാബ രാഘവ് ദാസ് ആശുപത്രിയിൽ അഞ്ച് ദിവസത്തിനിടെ 60 ലേറെ കുട്ടികൾ മരിച്ച സംഭവത്തില്‍ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നെ സ​സ്പെ​ൻ‌​ഡ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ​ത്തി​നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ന്ന​ത​ല അ​ന്വേ​ഷ​ണ​ത്തി​നാ​ണ് ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. മെ​ഡി​ക്ക​ല്‍ വി​ഭ്യാ​ഭ്യ​സ മ​ന്ത്രി അ​ശു​തോ​ഷ് ട​ണ്ഡനാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഗു​രു​ത​ര​മാ​യ അ​ലം​ഭാ​വം പ്രി​ന്‍​സി​പ്പ​ലി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ നടന്നത് കൊലപാതകമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ബഹുജന്‍ പാര്‍ട്ടി നേതാക്കള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടു.

സംഭവത്തില്‍ എന്തൊക്കെ തരത്തില്‍ വിമര്‍ശിച്ചാലും അത് മതിയാകാതെ വരുമെന്ന് ബിഎസ്പി നേതാവ് മായാവതി പറഞ്ഞു. ഉത്തര്‍പ്രദേശ് ഭരിക്കുന്ന ബിജെപി സര്‍ക്കാരാണ് ദുരന്തത്തിന് ഉത്തരവാദികളെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

Read More: 63… അനാസ്ഥയുടെ ഇരകൾ; ഉത്തർപ്രദേശിൽ നിന്നുള്ള കരളലിയിപ്പിക്കുന്ന ചിത്രങ്ങൾ

ആശുപത്രിയിൽ നിന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ആഗസ്ത് ഏഴ് മുതൽ വിവിധ വാർഡുകളിലായി 60 ലേറെ കുട്ടികൾ മരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ആഗസ് 7 ന് ഒൻപത് പേരാണ് മരിച്ചത്. ഇതിൽ നാല് കുട്ടികൾ നവജാത ശിശുക്കളായിരുന്നു. രണ്ട് പേർ അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രവും(എഇഎസ്) മൂന്ന് പേർ നോൺ എഇഎസും റിപ്പോർട്ട് ചെയ്തു.

ആഗസ്ത് എട്ടിന് മരണ സംഖ്യ 12 ആയി ഉയർന്നു. ഏഴ് നവജാത ശിശുക്കളുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. 3 കുട്ടികൾക്ക് എഇഎസ് ബാധയും 2 കുട്ടികൾക്ക് നോൺ എഇഎസ് ബാധയും കണ്ടെത്തി.

ആഗസ്ത് 9 ന് ഒൻപത് കുട്ടികളും ആഗസ്ത് 10 ന് 23 കുട്ടികളും മരിച്ചു. ആഗസ്ത് 11 ന് 7 കുട്ടികളാണ് മരിച്ചത്. ഇന്ന് രാവിലെ മുതൽ ഇതുവരെ മൂന്ന് കുട്ടികൾ കൂടി മരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണ സംഖ്യ 63 ആയി ഉയർന്നു.

ഓക്സിജൻ ലഭ്യമല്ലാതിരുന്നതും അണുബാധയുമാണ് മരണത്തിന് കാരണമായി ആദ്യം ഉയർന്നുവന്ന ആരോപണം. എന്നാൽ കുട്ടികളുടെ വാർഡിൽ ഓക്സിജൻ ഇല്ലായിരുന്നുവെന്ന വാദം ആശുപത്രി അധികൃതർ തള്ളി. പലവിധ കാരണങ്ങൾ കൊണ്ടാണ് കുട്ടികൾ മരിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രണ്ട് ദിവസം മുൻപും ഇവിടെയെത്തിയിരുന്നതായാണ് ലഭിക്കുന്ന വിവരം.

പത്ത് കിടക്കകളുള്ള തീവ്ര പരിചരണ വിഭാഗത്തിന്റെ ഉദ്ഘാടനവും നവീകരിച്ച അത്യാഹിത വിഭാഗത്തിന്റെ ഉദ്ഘാടനവുമാണ് യോഗി ആദിത്യനാഥ് നിർവ്വഹിച്ചത്. ജാപ്പാനീസ് എൻസൈഫിലിറ്റി വൈറസ് ബാധയും അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രവും(എഇഎസ്) രേഖപ്പെടുത്തിയ കുട്ടികളെ പ്രവേശിപ്പിച്ച വാർഡ് ഇദ്ദേഹം സന്ദർശിക്കുകയും ചെയ്തിരുന്നു.

ഓക്സിജൻ ലഭ്യമല്ലാതിരുന്നതാണ് മരണ കാരണമെന്ന വാദം സംസ്ഥാന സർക്കാരും തള്ളി. ഇതുവരെ മരിച്ചതിൽ 34 കുട്ടികളും നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞവരായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook