scorecardresearch

അയോധ്യ വിധി വന്നിട്ട് ആറ് വർഷം പിന്നിടുന്നു; ഇനിയും തുടങ്ങാതെ പുതിയ പള്ളിയുടെ നിർമാണം

സുപ്രീം കോടതി വിധിപ്രകാരം മുസ്ലീം വിഭാഗത്തിന് ലഭിച്ച സ്ഥലത്ത്, ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ആണ് പള്ളി നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്

സുപ്രീം കോടതി വിധിപ്രകാരം മുസ്ലീം വിഭാഗത്തിന് ലഭിച്ച സ്ഥലത്ത്, ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ആണ് പള്ളി നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്

author-image
WebDesk
New Update
babari masjid

അയോധ്യയിൽ പള്ളി നിർമിക്കുന്നതിനായി അനുവദിച്ച ഭൂമി (​Photo: Vishal Srivastava)

ലക്‌നൗ: ബാബറി മസ്ജിദ് തകർത്തിട്ട് 34 വർഷവും തൽസ്ഥാനത്ത് രാമക്ഷേത്രം ഉയർന്നിട്ട് രണ്ട് വർഷവും പിന്നിടുമ്പോഴും പകരം അനുവദിച്ച സ്ഥലത്ത് പുതിയ പള്ളിയുടെ നിർമ്മാണം ഇനിയും ആരംഭിച്ചിട്ടില്ല. അയോധ്യയിലെ ധന്നിപ്പൂർ ഗ്രാമത്തിൽ അനുവദിച്ച അഞ്ച് ഏക്കർ സ്ഥലത്താണ് പള്ളി പണിയാൻ ഉദ്ദേശിച്ചത്. എന്നാൽ പുതിയ പള്ളിയുടെ രൂപരേഖ മാത്രമാണ് ഇതുവരെ തയ്യാറായിട്ടുള്ളത്. 

Advertisment

Also Read:ഇൻഡിഗോ പ്രതിസന്ധി; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് വ്യോമയാന മന്ത്രി, അന്വേഷണം പ്രഖ്യാപിച്ചു

സുപ്രീം കോടതി വിധിപ്രകാരം മുസ്ലീം വിഭാഗത്തിന് ലഭിച്ച സ്ഥലത്ത്, ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ആണ് പള്ളി നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. പള്ളിയുടെ നിർമ്മാണത്തിനായുള്ള രൂപരേഖ തയ്യാറാക്കി വരികയാണെന്നും 2026 മാർച്ചിന് ശേഷമേ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധ്യതയുള്ളൂവെന്നും ഫൗണ്ടേഷൻ വൃത്തങ്ങൾ അറിയിച്ചു.

വൈകാൻ കാരണങ്ങൾ നിരവധി

പള്ളിയുടെ രൂപകൽപ്പനയിൽ വരുത്തിയ മാറ്റമാണ് നിർമ്മാണം വൈകാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. 2021-ൽ ഗ്ലാസ് ഡോമോട് കൂടി അവതരിപ്പിച്ച അത്യാധുനിക രൂപരേഖയ്ക്ക് സമുദായത്തിനുള്ളിൽ നിന്ന് പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചില്ല. ഇത് സംഭാവനകൾ കുറയാനും കാരണമായി. 

Also Read:ഇൻഡിഗോ പ്രതിസന്ധി: ആയിരത്തിലധികം സർവീസുകൾ റദ്ദാക്കി; കുതിച്ചുയർന്ന് വിമാന നിരക്ക്, മാപ്പ് ചോദിച്ച് സിഇഒ

ഇതേത്തുടർന്ന്, അഞ്ച് മിനാരങ്ങളും താഴികക്കുടങ്ങളുമുള്ള പരമ്പരാഗത ഇസ്ലാമിക് ശൈലിയിലുള്ള പുതിയ ഡിസൈൻ സ്വീകരിക്കാൻ ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. മുഹമ്മദ് ബിൻ അബ്ദുള്ള മസ്ജിദ് എന്നായിരിക്കും പുതിയ പള്ളി അറിയപ്പെടുക.

Also Read:രാഹുലും ഖാർഗെയും ഇല്ല; പുടിനൊപ്പമുള്ള അത്താഴവിരുന്നിൽ ശശി തരൂരിന് ക്ഷണം

പുതിയ പ്ലാൻ ഈ മാസം അവസാനത്തോടെ അയോധ്യ വികസന അതോറിറ്റിക്ക് സമർപ്പിക്കും. അനുമതി ലഭിക്കാൻ ചുരുങ്ങിയത് മൂന്ന് മാസമെങ്കിലും എടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. 

പള്ളിയോടൊപ്പം വിപുലമായ സൗകര്യങ്ങൾ

പള്ളിയോടനുബന്ധിച്ച് ഒരു ആശുപത്രി, കമ്മ്യൂണിറ്റി കിച്ചൻ, ഇന്തോ-ഇസ്ലാമിക് കൾച്ചറൽ റിസർച്ച് സെന്റർ, മ്യൂസിയം എന്നിവയും വിഭാവനം ചെയ്യുന്നുണ്ട്.പുതിയ ഡിസൈൻ വന്നതോടെ ഫണ്ട് ലഭ്യതയിൽ നേരിയ വർധനവുണ്ടായിട്ടുണ്ടെങ്കിലും, നിർമ്മാണത്തിന് ആവശ്യമായ പണം ഇനിയും കണ്ടെത്തേണ്ടതുണ്ടെന്ന് ട്രസ്റ്റ് ചെയർമാൻ സഫർ അഹമ്മദ് ഫാറൂഖി പറഞ്ഞു.

Read More:'പുസ്തകം അത് എടുത്ത് വായിക്കുന്ന ഒരാൾക്കുള്ളതാണ്'; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരായ ഹര്‍ജി തള്ളി സുപ്രീം കോടതി

Ayodhya Verdict Babri Masjid

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: