scorecardresearch

ഉത്തരകടലാസിൽ 'തുണ്ട്', അധ്യാപകർക്കെതിരെ അധിക്ഷേപം, വിദ്യാർത്ഥികളെ തോൽപ്പിച്ച് സർവ്വകലാശാല

ആറ് പേരും പുരുഷ വിദ്യാർത്ഥികളാണ്. എഴുതിയ പരീക്ഷയിൽ ഇവർ തോറ്റു എന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ.

ആറ് പേരും പുരുഷ വിദ്യാർത്ഥികളാണ്. എഴുതിയ പരീക്ഷയിൽ ഇവർ തോറ്റു എന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ.

author-image
WebDesk
New Update
Student Writing Exam

Representational Image

പരീക്ഷയ്ക്ക് ഹാജരാകും മുൻപ് മാനസിക സ്ഥിരതയുണ്ട് എന്ന് തെളിയിക്കുന്ന സൈക്യാട്രിസ്റ്റിന്റെ സർട്ടിഫിക്കറ്റ് സമർപ്പിക്കണം, നിലവിൽ ആയിരം രൂപ പിഴയടയ്ക്കണം. സൂററ്റിലെ വീർ നർമദ് സൗത്ത് ഗുജറാത്ത് സർവ്വകലാശാല അതിന്റെ നാല് അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം വർഷ - മൂന്നാം വർഷ ബിഎ, ബികോം വിദ്യാർത്ഥികളായ  ആറു പേർക്ക് നൽകിയ നിർദ്ദേശം ഇതാണ്. കാരണം, ഉത്തരകടലാസിൽ 'തുണ്ട്', അധ്യാപകർക്കെതിരെ അധിക്ഷേപം. എഴുതിയ പരീക്ഷയിൽ ഇവർ തോറ്റു എന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ.

Advertisment

ഒക്ടോബറിൽ യൂണിവേഴ്സിറ്റി പരീക്ഷയ്‌ക്ക് ഹാജരായ വിദ്യാർഥികൾ അവരുടെ ഉത്തരക്കടലാസിൽ അവരുടെ പ്രണയ ജീവിതങ്ങളെക്കുറിച്ചും അഡൾട്ട് വിഷയങ്ങളെക്കുറിച്ചും എഴുതി.  പ്രിൻസിപ്പൽ, പ്രൊഫസർമാർ എന്നിവരെ അധിക്ഷേപിക്കുകയും ചെയ്തു.  പേപ്പർ നോക്കിയ അധ്യാപകർ ഈ ഉത്തരക്കടലാസുകളുടെ ഉള്ളടക്കം ഫ്ലാഗ് ചെയ്‌ത ശേഷം, ഒക്ടോബർ 11 ന് വൈസ് ചാൻസലർ ഡോ. കിഷോർസിൻഹ് ചാവ്‌ദയുടെ നേതൃത്വത്തിലുള്ള യൂണിവേഴ്‌സിറ്റിയുടെ ഫാക്ട് ഫൈൻഡിങ് കമ്മിറ്റിയ്ക്ക് ഒരു റിപ്പോർട്ട് അയച്ചു.

കമ്മിറ്റി അംഗങ്ങൾ ആറ് വിദ്യാർത്ഥികളെ വിളിച്ചു വരുത്തി, അവരുടെ കുറ്റസമ്മത മൊഴികൾ ഓഡിയോയും വീഡിയോയും വഴി രേഖപ്പെടുത്തി. ഇത്തരമൊരു പ്രവൃത്തി ആവർത്തിക്കില്ലെന്ന് അവർ പ്രതിജ്ഞയെടുക്കുകയും ചെയ്തതായി സർവകലാശാല അധികൃതർ പറഞ്ഞു. ആറ് പേരും പുരുഷ വിദ്യാർത്ഥികളാണ്, സൂറത്തിലെ നാല് കോളേജുകളിൽ പഠിക്കുന്നു, അവരുടെ പഠന മാധ്യമം ഗുജറാത്തിയാണ്, അവർ കൂട്ടിച്ചേർത്തു.

ഉത്തരക്കടലാസിൽ അധിക്ഷേപകരമായ ഭാഷ

"സർവകലാശാലാ പരീക്ഷകളുടെ ഉത്തരക്കടലാസിൽ വിദ്യാർത്ഥികൾ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്ന സംഭവങ്ങൾ ഞങ്ങൾ കണ്ടിട്ടുണ്ട്... അതിനാൽ, കമ്മറ്റി അംഗങ്ങൾ പിഴ ഈടാക്കാനും അത്തരം വിദ്യാർത്ഥികളിൽ നിന്ന് മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെടാനും തീരുമാനിച്ചു," ഡോ. ചാവ്ദ പറഞ്ഞു.

Advertisment

“ഇത്തരം പ്രവർത്തനങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് ഞങ്ങൾ തീരുമാനിച്ചു… അവർ 1,000 രൂപ പിഴയടക്കുകയും ഒരു സൈക്യാട്രിസ്റ്റിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് അവരുടെ കോളേജ് പ്രിൻസിപ്പൽമാർക്ക് സമർപ്പിക്കുകയും വേണം. അവർക്ക് പൂജ്യം മാർക്ക് കിട്ടും," 15 അംഗ കമ്മിറ്റിയുടെ ഭാഗമായ ഡോ സ്നേഹൽ ജോഷി പറഞ്ഞു

Read More National News Here

Exam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: