പുൽവാമ: ജ​മ്മു കശ്മീരി​ലെ പു​ൽ​വാ​മ​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ മൂന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ടി കൊ​ല്ല​പ്പെ​ട്ടു. ഇ​തോ​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എണ്ണം എട്ടായി. ഏ​ഴ് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. ഇന്ന് പു​ല​ർ​ച്ചെ​യാ​ണ് മേ​ഖ​ല​യി​ൽ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ തു​ട​ങ്ങി​യ​ത്.

സി.ആർ.പി.എഫുകാരും കശ്മീർ പൊലീസിലെ ഉദ്യോഗസ്ഥരും അടക്കം നൂറ് കണക്കിന് ഉദ്യോഗസ്ഥരുള്ള ക്യാംപിലേക്ക് ആയുധധാരികളായ മൂന്ന് ഭീകരർ ആക്രമണം നടത്തുകയായിരുന്നു. ഒളിച്ചിരുന്ന തീവ്രവാദികൾ പുലർച്ചെ 4.30 ഓടെയാണ് വെടിവയ്പ് തുടങ്ങിയത്. പൊലീസ് കേന്ദ്രത്തിലേക്ക് കടക്കാൻ ശ്രമിച്ച തീവ്രവാദികളെ ഉദ്യോഗസ്ഥർ തടഞ്ഞതോടെ അവർ വെടിവയ്ക്കുകയായിരുന്നു എന്നാണ് വിവരം. രണ്ട് ഭീകരരെ വധിച്ചിട്ടുണ്ട്.

തീവ്രവാദികൾ ആക്രമണം നടത്തിയ പ്രദേശങ്ങളിൽ നിന്നും പൊലീസുകാരുൾപ്പെടെ ഉള്ളവരെ ഒഴിപ്പിച്ചിട്ടുണ്ട്. തീവ്രവാദികൾ ഇവരെ ബന്ധികളാക്കി വിലപേശുന്നത് തടയാനാണ് ഇവരെ ഒഴിപ്പിച്ചത്. എന്നാൽ ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് നിന്നും രണ്ട് പൊലീസുകാരെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ