scorecardresearch

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട; 6 പേരെ വധിച്ച് സുരക്ഷാ സേന

മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളും ആയുധങ്ങളും കണ്ടെടുത്തതായി ബസ്തർ റേഞ്ച് ഐജി സുന്ദർരാജ് പി. പറഞ്ഞു

മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളും ആയുധങ്ങളും കണ്ടെടുത്തതായി ബസ്തർ റേഞ്ച് ഐജി സുന്ദർരാജ് പി. പറഞ്ഞു

author-image
WebDesk
New Update
29 Maoists killed | Bastar

ഫയൽ ഫൊട്ടോ

റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലെ ഇന്ദ്രാവതി ദേശീയോദ്യാനത്തിലുണ്ടായ ഏറ്റുമുട്ടലിൽ ആറു മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ആറു മാവോയിസ്റ്റുകളുടെ മൃതദേഹങ്ങളും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ടെന്ന് ബസ്തർ റേഞ്ച് ഐജി സുന്ദർരാജ് പി. പറഞ്ഞു.

Advertisment

2,799 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഇന്ദ്രാവതി ദേശീയോദ്യാനം വടക്കൻ ബിജാപൂരിലാണ് സ്ഥിതി ചെയ്യുന്നത്. ഒരുകാലത്ത് വിമതരുടെ ശക്തികേന്ദ്രമായിരുന്ന ബസ്തർ മേഖലയിൽ മാവോയിസ്റ്റുകൾക്ക് അവശേഷിക്കുന്ന ചുരുക്കം ചില ഒളിത്താവളങ്ങളിൽ ഒന്നാണിത്.

ഈ വർഷം ജനുവരി മുതൽ ഇന്ദ്രാവതി ദേശീയോദ്യാനത്തിനുള്ളിൽ നടന്ന വിവിധ ഏറ്റുമുട്ടലുകളിലായി, ഇന്നു കൊല്ലപ്പെട്ട ആറു മാവോയിസ്റ്റുകൾ ഉൾപ്പെടെ കുറഞ്ഞത് 50 മാവോയിസ്റ്റുകളെയെങ്കിലും സുരക്ഷാ സേന വെടിവച്ചു കൊന്നിട്ടുണ്ട്. നാലു പതിറ്റാണ്ടുകളായി മാവോയിസ്റ്റുകളുടെ സുരക്ഷിത താവളമായിരുന്ന സർവേ ചെയ്യപ്പെടാത്ത പ്രദേശമായ അബുജ്മദുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശമാണ് ഇന്ദ്രാവതി ദേശീയോദ്യാനം. 

Also Read: ബിഹാറിൽ ഭരണത്തുടർച്ച; എക്സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎ മുന്നിൽ

ജൂലൈയിൽ, പൊലീസിന്റെ ചാരൻഎന്നു സംശയിച്ച് രണ്ടു കരാർ അധ്യാപകരെ ഇന്ദ്രാവതി ദേശീയോദ്യാനത്തിൽ വച്ച് മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയിരുന്നു. ഓഗസ്റ്റിൽ നടന്ന ഒരു ഐഇഡി ആക്രമണത്തിൽ 39 കാരനായ ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) ജവാൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Advertisment

Also Read: ചെങ്കോട്ട സ്ഫോടനം എൻ‌ഐ‌എ അന്വേഷിക്കും; ഉന്നതതല യോഗത്തിൽ തീരുമാനം

അതേസമയം, ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെയാണ് ആക്രമണം ആരംഭിച്ചത്. പ്രദേശത്ത് മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടെന്ന ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ, ബിജാപൂർ, ദന്തേവാഡ ജില്ലകളിലെ ഡിആർജി ടീമുകളും സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (എസ്ടിഎഫ്) സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്തു നിന്ന് ഇൻസാസ് [റൈഫിൾ], സ്റ്റെൻ ഗൺ, .303 റൈഫിൾ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തതായി ബിജാപൂർ പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര യാദവ് പറഞ്ഞു.

Read More: പാക്കിസ്ഥാനിൽ കോടതി വളപ്പിൽ സ്ഫോടനം; കാർ പൊട്ടിത്തെറിച്ച് 12 മരണം

Chathisgarh Maoists Maoist Violence

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: